Today: 16 Dec 2025 GMT   Tell Your Friend
Advertisements
ജര്‍മനിയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നോര്‍ക്ക ~ ട്രിപ്പിള്‍ വിന്‍ ഏഴാം ഘട്ടം 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു
Photo #1 - Germany - Otta Nottathil - nursing_recruitment_tripple_win_7th_batch
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനില്‍ അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 250 പേരുടെ പട്ടിക നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ (www.norkaroots.org) പ്രസിദ്ധീകരിച്ചു.

അപേക്ഷ നല്‍കിയ 4,200 അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്ററ് ചെയ്ത 360 പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നുളള 250 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ജര്‍മനിയിലെ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ കീഴിലുള്ള പ്ളേയ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയായിരുന്നു അഭിമുഖം. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി 1,000 പേരുടെ റിക്രൂട്ട്മെന്റെന്ന മികച്ച നേട്ടം ഈ വര്‍ഷം സാധ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗോയ്ഥെ ഇന്‍സ്ററിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി~1 വരെ) പങ്കെടുക്കണം. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ബി 2 ലെവല്‍ പരിശീലനവും ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ എ 2 അല്ലെങ്കില്‍ ബി 1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. രജിസ്റേറര്‍ഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്.

നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ~ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
- dated 03 Jun 2025


Comments:
Keywords: Germany - Otta Nottathil - nursing_recruitment_tripple_win_7th_batch Germany - Otta Nottathil - nursing_recruitment_tripple_win_7th_batch,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഏറ്റവും പുതിയ ക്രിസ്മസ് ഗാനം ക്രിസ്മസിന്‍ ഹാപ്പിനസ് റിലീസായി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ 12 വയസ്സുകാരി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി Recent or Hot News
തുടര്‍ന്നു വായിക്കുക
ഹാംബുര്‍ഗില്‍ മലയാളം പഠനത്തിന് പുതിയ തുടക്കം ; അക്ഷരകളരി ഹാംബുര്‍ഗ് പ്രവര്‍ത്തനം ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ വാഹന കമ്പനികള്‍ തകര്‍ച്ചയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
സര്‍ക്കാര്‍ പരിഷ്ക്കരണം ജര്‍മനിയിലെ ൈ്രഡവിംഗ് സ്കൂളുകള്‍ പ്രതിസന്ധിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
'അമിഗോസ് 2025' എംസിവൈഎം ജര്‍മനി യുവജനസംഗമവും കരോള്‍ ഗാനമല്‍സരവും ആവേശോജ്ജ്വലമായി
തുടര്‍ന്നു വായിക്കുക
നാറ്റോ അംഗത്വം ഉൈ്രകന്‍ ഉപേക്ഷിച്ചതായി സെലന്‍സ്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us