സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിച്ചു എന്ന് പ്രഖ്യാപിച്ചതോടെ, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ അഭയം നല്‍കേണ്ട 'കാരണമില്ല' എന്ന് ജര്‍മ്മന്‍ നേതാക്കള്‍ വാദിക്കുന്നു. ഏകദേശം ഒരു മില്യണ്‍ സിറിയക്കാരെ തിരികെ നാട്ടിലേക്ക് അയയ്ക്കാന്‍ ബര്‍ലിന്‍ കഴിയുമോ എന്നതാണ് ചോദ്യം.
ആളുകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ട്. നിയമപരവും ധാര്‍മ്മികവും മാനുഷികവുമായ നിരവധി തടസ്സങ്ങളാണ് ഈ നീക്കത്തിന് മുന്നിലുള്ളത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജര്‍മ്മനിയില്‍ നിന്നുള്ള ഡി.ഡബ്ള്യു നല്കുന്നു. സിറിയയുമായി ജര്‍മനി ഇതു സംബന്ധിച്ച മന്ത്രിതല ചര്‍ച്ചകള്‍ തുടരുകയാണ്.

Comments: