നികുതി വകുപ്പില്‍ നിന്നുള്ള പുതിയ നോട്ടീസ് അക്കൗണ്ടില്‍ ലഭ്യമാകുന്ന ദിവസം തന്നെ ഉപയോക്താക്കള്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. 'മെയ്ന്‍ എല്‍സ്ററര്‍' (Mein ELSTER) വഴിയോ സ്വന്തം ടാക്സ് സോഫ്റ്റ്വെയര് വഴിയോ ഉപയോക്താക്കള്‍ക്ക് ഈ രേഖ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം:
നികുതി വകുപ്പ് എല്‍സ്ററര്‍ അക്കൗണ്ടില്‍ രേഖ അപ്ലോഡ് ചെയ്യുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. നിങ്ങള്‍ അത് തുറന്ന് നോക്കിയില്ലെങ്കിലും, അപ്ലോഡ് ചെയ്ത തീയതി മുതല്‍ നാലാം ദിവസം മുതല്‍ ഈ രേഖ ഔദ്യോഗികമായി ലഭിച്ചതായി (Zugestellt) കണക്കാക്കും. അതിനുശേഷം സാധാരണയായി ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഇതിനെതിരെ അപ്പീല്‍ (Einspruch) നല്കാന് സാധിക്കും.
പോസ്ററ് വഴിയുള്ള ലഭ്യത തുടരുമോ?
സജീവമായ എല്‍സ്ററര്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് നോട്ടീസുകള്‍ പഴയതുപോലെ പോസ്ററ് വഴി തന്നെ ലഭിക്കും. പുതിയ നിയമത്തിനായി ആരും നിര്‍ബന്ധമായും എല്സ്റററില് പുതിയ അക്കൗണ്ട് തുടങ്ങേണ്ടതില്ല.
എല്‍സ്ററര്‍ ഉപയോഗിക്കുന്നവര്‍ക്കും തങ്ങളുടെ നോട്ടീസ് ഡിജിറ്റലിന് പകരം പോസ്ററ് വഴി തന്നെ വേണമെന്ന് ആവശ്യപ്പെടാനുള്ള സൗകര്യമുണ്ട്. ഇതിനായി Mein ELSTERല്‍ ലോഗിന്‍ ചെയ്ത് 'Formulare und Leistungen' എന്ന വിഭാഗത്തിലെ 'Elektronische Bekanntgabe verwalten' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. അതില്‍ 'Dauerhafte postalische Bekanntgabe beantragen' ക്ളിക്ക് ചെയ്താല്‍ ഭാവിയിലുള്ള നോട്ടീസുകള്‍ പോസ്ററ് വഴി ലഭിക്കുന്നതാണ്. പിന്നീട് എപ്പോഴെങ്കിലും വീണ്ടും ഡിജിറ്റല്‍ രീതിയിലേക്ക് മാറണമെന്നുണ്ടെങ്കില്‍ ഈ അപേക്ഷ ക്യാന്‍സല്‍ ചെയ്യാവുന്നതുമാണ്.

Comments: