Today: 13 Oct 2024 GMT   Tell Your Friend
Advertisements
ഉത്തര കൊറിയയില്‍ പ്രകൃതി ദുരന്തത്തില്‍ മരിച്ചത് 1000 പേര്‍; 30 ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലും
Photo #1 - Other Countries - Otta Nottathil - north_korea_natural_calamity_death_sentence
പ്യോംങ്യാങ്: ചൈനയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപൊക്കവും മണ്ണിടിച്ചിലും മൂലം ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. പ്രകൃതി ദുരന്തം മൂലമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രകൃതി ദുരന്തത്തില്‍ നിരവധി വീടുകള്‍ നശിച്ചിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം തന്നെ വധശിക്ഷ നടപ്പാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ 2019 മുതല്‍ ചാഗാംഗ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ്ഹൂണും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈയില്‍ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉത്തരകൊറിയയെ സാരമായി ബാധിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങള്‍ കിം ജോങ് ഉന്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ മരിച്ചെന്നും പ്യോംങ്യാങില്‍ നിരവദി പേര്‍ അഭയം തേടിയെന്നുമുള്ള വാര്‍ത്തകള്‍ ഉത്തരകൊറിയ നിരസിച്ചു. ഉത്തരകൊറിയയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കോട്ടം തട്ടാന്‍ വേണ്ടി ദക്ഷിണ കൊറിയ നടത്തുന്ന ബോധപൂര്‍വമായ ശ്രമം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
- dated 05 Sep 2024


Comments:
Keywords: Other Countries - Otta Nottathil - north_korea_natural_calamity_death_sentence Other Countries - Otta Nottathil - north_korea_natural_calamity_death_sentence,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
doraemon_voice_artist
ഡോറേമോന്‍ കാര്‍ട്ടൂണിന്റെ പ്രശസ്തമായ ശബ്ദം ഇനിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
israel_hamas_one_year
ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ വ്യോമാക്രമണവുമായി ഇസ്രയേലിന്റെ ഓര്‍മപുതുക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
burkinafaso_mass_murder
ബുര്‍കിനഫാസോയില്‍ 600 പേരെ വെടിവച്ചു കൊന്നു
തുടര്‍ന്നു വായിക്കുക
indonesia_temperory_wife_tourism
ടൂറിസ്ററുകള്‍ക്ക് താത്കാലിക ഭാര്യ! സെക്സ് ടൂറിസത്തിന്റെ പുതിയ മുഖം
തുടര്‍ന്നു വായിക്കുക
un_secretary_general_israel_ban
യുഎന്‍ സെക്രട്ടറി ജനറലിന് ഇസ്രയേലില്‍ വിലക്ക്
തുടര്‍ന്നു വായിക്കുക
thaland_crocodiles_cull
പ്രളയം: 125 വളര്‍ത്തു മുതലകളെ കര്‍ഷകന്‍ കൊന്നു
തുടര്‍ന്നു വായിക്കുക
israel_trashes_ceasefire_suggestion
വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ തള്ളി; ലെബനനില്‍ ആക്രമണം കടുപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us