മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി ഫോറന്‍സിക് വിഭാഗം അടിയന്തര പോസ്ററ്മോര്‍ട്ടം (Sofortobduktion) നടത്തിവരികയാണ്. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഹോട്ടലില്‍ മണിക്കൂറുകള്‍ നീണ്ട പോലീസ് പരിശോധനകള്‍ക്കും ഒരു വൈദികന്റെ പ്രാര്‍ത്ഥനകള്‍ക്കും ശേഷം അര്‍ദ്ധരാത്രി കഴിഞ്ഞാണ് മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന്റെ വാഹനത്തില്‍ മാറ്റിയത്.
അസ്വസ്ഥതകളെ തുടര്‍ന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു
തന്റെ പാര്‍ട്ടിയുടെ ബര്‍ലിന്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കാനായാണ് ഹ്യൂബര്‍ട്ട് ഐവാംഗര് തലസ്ഥാനത്തെത്തിയത്. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഈ പരിപാടി റദ്ദാക്കി ഹോട്ടല്‍ മുറിയില്‍ തന്നെ തുടരുകയായിരുന്നു. അദ്ദേഹത്തിന് വയറുസംബന്ധമായ അസ്വസ്ഥതകളോ അണുബാധയോ ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. മരണത്തിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ആരാണ് അദ്ദേഹത്തെ ആദ്യം കണ്ടതെന്നോ പോലീസിനെ വിവരമറിയിച്ചതെന്നോ ഉള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പുറത്തുവിട്ടിട്ടില്ല.
നിലവില്‍ ഇതൊരു കൊലപാതകമാണെന്നതിന് പ്രാഥമിക തെളിവുകളൊന്നുമില്ലെങ്കിലും ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ബര്‍ലിന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസ് വക്താവ് മൈക്കല്‍ പെറ്റ്സോള്‍ഡ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ശരീരത്തില്‍ ബാഹ്യമായ മുറിവുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.
കര്‍ഷക കുടുംബത്തില്‍ നിന്ന് ബവേറിയയുടെ ഉപമുഖ്യമന്ത്രി പദത്തിലേക്ക്
1971 ജനുവരി 26~ന് ലോവര്‍ ബവേറിയയിലെ എര്ഗോള്ഡ്സ്ബാഹില് ഒരു കര്‍ഷക കുടുംബത്തിലാണ് ഹ്യൂബര്‍ട്ട് ഐവാംഗര് ജനിച്ചത്. കാര്‍ഷിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 2006~ല്‍ ൈ്രഫയേ വേലര്‍(ഫ്രീ വോട്ടേഴ്സ്) ബവേറിയന്‍ ഘടകത്തിന്റെയും 2010~ല്‍ പാര്‍ട്ടിയുടെ ദേശീയ തലത്തിലുമുള്ള അധ്യക്ഷനായി. 2008~ല്‍ ബവേറിയന്‍ പാര്‍ലമെന്റിലെത്തിയ അദ്ദേഹം 2018 മുതലാണ് സംസ്ഥാനത്തെ സാമ്പത്തിക, ഊര്‍ജ്ജ വകുപ്പ് മന്ത്രിയായും ഉപമുഖ്യമന്ത്രിയായും (VizeMinisterpr�sident) ചുമതലയേറ്റത്. യൂറോപ്യന്‍ യൂണിയന്റെ പല തീരുമാനങ്ങളുടെയും കടുത്ത വിമര്‍ശകനായിരുന്ന അദ്ദേഹം ജര്‍മ്മനിയിലെ ഏറ്റവും ശ്രദ്ധേയരായ യാഥാസ്ഥിതിക രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു.
അവിവാഹിതനായ അദ്ദേഹം റേഗന്‍സ്ബുര്‍ഗ് ജില്ലാ കൗണ്‍സില്‍ മേധാവിയും (Landr�tin) ൈ്രഫയേ വേലര്‍ നേതാവുമായ ടാന്യ ഷൈ്വഗര്ക്കൊപ്പമാണ് (48) ജീവിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. പോലീസാണ് കുടുംബാംഗങ്ങളെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.

Comments: