മുള്ഡെ നദിയില്‍ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി ദൃക്സാക്ഷികളാണ് പൊലീസിനെ അറിയിച്ചത്.
ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, സംഭവത്തെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളെയും പോലീസിനെയും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മുള്ഡെ നദിയില്‍ പോയിരുന്ന പാഡ്ലര്മാരാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഡ്രെസ്ഡന്‍~ ലൈപ്സിഗ് ഔട്ടോബാന്‍ 14 ന് വളരെ അടുത്താണ് ഈ സ്ഥലം.ഹെലികോപ്റ്ററിന്റെ ക്യാബിന് വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണ്. പൈലറ്റിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.
മറ്റൊരു ഹെലികോപ്റ്റര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ൈെപലറ്റിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുങ്ങല്‍വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്.

Comments: