ട്രംപിന്റെ പ്രധാന സഖ്യകക്ഷിയും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ എലോണ്‍ മസ്ക് ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അളഉയെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ജനുവരി 20 ന് നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം അതിന്റെ സഹനേതാവ് ടിനോ ച്രുപല്ല സ്വീകരിച്ചുവെന്നും പാര്‍ട്ടിയുടെ ഡെപ്യൂട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് അറിയിച്ചു.
ട്രംപ് പ്രസിഡന്‍സി ലോകത്തെ വളരെക്കാലം മാറ്റിമറിക്കുമെന്നും തന്റെ പാര്‍ട്ടി യൂറോപ്പില്‍ ശക്തമായ പങ്കാളിയാകാന്‍ തയ്യാറാണെന്നും ചുപ്രല്ല പറഞ്ഞു.എല്ലാ രാജ്യങ്ങളുമായും ജര്‍മ്മനി നല്ലതും സൗഹൃദപരവുമായ ബന്ധം നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അഭിപ്രായ വോട്ടെടുപ്പില്‍ മുന്നിട്ടുനില്ക്കുന്ന ജര്‍മ്മനിയിലെ പ്രധാന മധ്യ~വലതു പ്രതിപക്ഷമായ CDU/CSU, അതിന്റെ വിദേശകാര്യ വക്താവ് ജുര്‍ഗന്‍ ഹാര്‍ഡിനെ ഉദ്ഘാടനത്തിന് അയയ്ക്കും.
ഏറ്റവും പ്രധാനപ്പെട്ട നോണ്‍~യൂറോപ്യന്‍ സഖ്യകക്ഷിയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത്" പ്രധാനമാണെന്ന് ഹാര്‍ഡ് പറഞ്ഞു. യുഎസ് ഉദ്ഘാടന ചടങ്ങുകളില്‍ വിദേശ നേതാക്കള്‍ പങ്കെടുക്കുന്നത് പതിവല്ല,
നിലവിലെ ജര്‍മ്മന്‍ സര്‍ക്കാരില്‍ നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളാരും പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല.പകരം ജര്‍മ്മനിയെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നത് വാഷിംഗ്ടണിലെ അംബാസഡര്‍ ആന്‍ഡ്രിയാസ് മൈക്കിലിസ് ആയിരിക്കും.
റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജും ഫ്രാന്‍സിന്റെ റീകണ്ക്വസ്ററ് പാര്‍ട്ടിയുടെ തലവന്‍ എറിക് സെമ്മറും ഉള്‍പ്പെടെ, യൂറോപ്യന്‍ തീവ്ര വലതുപക്ഷത്തിലെ മറ്റ് പ്രമുഖരും ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതായി അറിയിച്ചു.

Comments: