ബാങ്കോക്ക്: കംബോഡിയയും തായ്ലന്ഡും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കംബോഡിയയിലെ ഇന്ത്യന്‍ എംബസി. അതിര്‍ത്തി മേഖലയിലേക്ക് യാതൊരു കാരണവശാലും പോകരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ +855 92881676 എന്ന നമ്പറില്‍ ബന്ധപ്പെടാം.
സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ ന്യൂയോര്‍ക്കില്‍ അടിയന്തിര യോഗം ചേര്‍ന്നു. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മലേഷ്യ മധ്യസ്ഥ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തായ് ലന്‍ഡ്~ കംബോഡിയ അതിര്‍ത്തി പ്രശ്നം അതിരൂക്ഷമായ സാഹചര്യത്തില്‍ 58,000 ത്തിനടുത്ത് ആളുകള്‍ അഭയ കേന്ദ്രങ്ങളിലേയ്ക്ക് എത്തിയതായി തായ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. അതിര്‍ത്തിക്കടുത്തുള്ള മേഖലയില്‍ നിന്ന് 23,000 ത്തിലധികം ആളുകള്‍ പലായനം ചെയ്തതായി കംബോഡിയന്‍ അധികൃതര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഇതു വരെ 32 പേര് മരിച്ചു. ഇതില്‍ തായ് പൗരന്മാരും 13 കംബോഡിയക്കാരുമുണ്ട്.

Comments: