''സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നു, ഇനിയും കാത്തിരിക്കാനാവില്ല, ഹമാസ് തടവിലാക്കിയ 48 ബന്ദികളെ മോചിപ്പിക്കണം. യുദ്ധം, ബോംബാക്രമണം, കൂട്ടക്കൊലകള്‍, കുടിയിറക്കല്‍ എന്നിവ നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," മാക്രോണ്‍ പറഞ്ഞു.
ഇതോടെ 150 ലേറെ രാജ്യങ്ങളാണ് പലസ്തീന് രാഷ്ട്രത്തിന് പിന്തുണയുമായെത്തിയത്. ദ്വിരാഷ്ട്രാ വാദം ഉയര്‍ത്തി ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ നിന്നും ജര്‍മ്മനി, ഇറ്റലി, അമെരിക്ക എന്നീ രാജ്യങ്ങള്‍ വിട്ടു നിന്നു.

Comments: