ഫ്രാന്‍സിനെയും വെറുപ്പിച്ച് യുഎസ്

പാരിസ്: ഫ്രാന്‍സിലെ വര്‍ധിച്ചു വരുന്ന ജൂത വിരോധത്തിന് എതിരേ സര്‍ക്കാര്‍ മതിയായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യുഎസ് അംബാസഡര്‍ ചാള്‍സ് കഷ്നര്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന് അയച്ച കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയൊരു തര്‍ക്കത്തിനു തിരി കൊളുത്തി. കത്തിലെ ഉള്ളടക്കം "അസ്വീകാര്യം' എന്നു വിശേഷിപ്പിച്ച ഫ്രാന്‍സ്, യുഎസ് അംബാസഡറെ വിളിച്ചു വരുത്തുകയായിരുന്നു.

ജൂത വിരോധം തടയുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചു കൊണ്ടുള്ള അംബാസഡറുടെ കത്ത് ' ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലി' ലാണ് പ്രസിദ്ധീകരിച്ചത്. ഹമാസ്~ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഫ്രാന്‍സില്‍ ജൂത വിരോധം വര്‍ധിച്ചതായും ജൂതന്മാരെ തെരുവുകളില്‍ ആക്രമിക്കുകയും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്നും കത്തില്‍ കഷ്നര്‍ ചൂണ്ടിക്കാട്ടി.

ജൂത സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാന്‍സിന്‍റെ നീക്കം ജൂത വിരോധം വളര്‍ത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പൂര്‍ണമായി തള്ളിക്കളഞ്ഞു. ജൂതവിരോധം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സ്വതന്ത്ര രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങളുടെ ചട്ടക്കൂട് നിര്‍വചിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് 1961 ലെ വിയന്ന നയതന്ത്ര ബന്ധങ്ങള്‍. ഇതു പ്രകാരം മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദനീയമല്ല. യുഎസ് ഇവിടെ നയതന്ത്ര ലംഘനം നടത്തിയിരിക്കുകയാണ് എന്ന് ഫ്രാന്‍സ് കുറ്റപ്പെടുത്തി.യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മരുമകനായ ജാറദ് കഷ്നറുടെ പിതാവാണ് ചാള്‍സ് കഷ്നര്‍.
- dated 27 Aug 2025

Comments:

Keywords: Europe - Otta Nottathil - france_us_jews_ambassador Europe - Otta Nottathil - france_us_jews_ambassador,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

romans_volleyball_tournement_italy_oct_12_2026
യൂറോപ്പ് റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു
europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ വധശ്രമം; പ്രതി പിടിയില്‍
what_threatens_humanity_by_the_year_2100_oct_12_2026
യൂറോപ്പ് മനുഷ്യരാളിയെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളോ ? 2100~ഓടെ ലോകം നേരിടാന്‍ പോകുന്ന 17 ഭീകരമായ ഭീഷണികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്
pope_leo_XIV_undergo_sugery_nodular_lesion_found_in_lung_Oct_11_2026
യൂറോപ്പ് ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍
the_worlds_happiest_nation_finland_faces_economic_crisis_fiscal_burdens_oct_09_2026
യൂറോപ്പ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; കടുത്ത ശൈത്യത്തോടൊപ്പം കടുത്ത ചെലവുചുരുക്കലിനും ഒരുങ്ങി ഫിന്‍ലന്‍ഡ്
nobel_peace_prize_2026_indian_women_navi_pillai_oct_09_2026
യൂറോപ്പ് വര്‍ണ്ണവിവേചനത്തിന്റെ കറുത്ത നാളുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ വംശജ നവി പിള്ളയ്ക്ക് 2026~ലെ നൊബേല്‍ സമാധാന പുരസ്കാരം