ബര്‍ലിന്‍: ആപ്പുകള്‍ക്കും ഇന്റര്‍നെറ്റിനും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ശരിയായ ഉപയോഗമല്ലെങ്കില്‍ ജീവിതം നശിപ്പിക്കാനും ഇതു തന്നെ ധാരാളം. ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്ക് നിത്യജീവിതത്തിലെ ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായമാകുന്ന ചില സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ പരിചയപ്പെടാം:
ക്ളീനന്സീഗന്
ഈ വാക്കിന്റെ അര്‍ഥം ക്ളാസിഫൈഡ്സ് എന്നാണ്. ജര്‍മനിയിലെ ഇബേ എന്നാണ് ക്ളീനന്സീഗന് ആപ്പ് വിശേഷിപ്പിക്കപ്പെടുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് മുതല്‍ യൂസ്ഡ് കോട്ട് വരെ വന്‍ ലാഭത്തില്‍ വാങ്ങാന്‍ ഇതു സഹായിക്കും.
ടൂ ഗുഡ് ടു ഗോ
ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ പണം ലാഭിക്കുകയും ഒപ്പം പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യാം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണ് ടൂ ഗുഡ് ടു ഗോ. സാധാരണഗതിയില്‍ പാഴായിപ്പോകാന്‍ സാധ്യതയുള്ള ഗ്രോസറി, റെസ്റ്ററന്റ് ഫുഡ് തുടങ്ങിയവ നല്ല ഓഫറില്‍ കണ്ടെത്താനാണ് ഇതു സഹായിക്കുന്നത്.
ഫ്ളിക്സ്ബസ് ആന്‍ഡ് ബ്ളാബ്ളാകാര്
യാത്രകള്‍ അവസാന മിനിറ്റില്‍ തീരുമാനിക്കപ്പെടുന്നതാണെങ്കില് ഡ്യൂഷെ ബാന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ചെലവ് വളരെ കൂടുതലായിരിക്കും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഫ്ളിക്സ്ബസ് ആന്‍ഡ് ബ്ളാബ്ളാകാര് ആപ്പ് സഹായകമാകുന്നത്. ഉദാഹരണത്തിന്, പെട്ടെന്നുള്ള ഒരു യാത്രയ്ക്ക് ബര്‍ലിന്‍ മ്യൂണിച്ച് ടിക്കറ്റ് എടുക്കണമെങ്കില്‍ ട്രെയ്നില്‍ നൂറ് യൂറോയാകും. ഫ്ളിക്സ്ബസിലാണെങ്കില് വെറും 25 യൂറോയും. എന്നാല്‍, ബസ് യാത്രയ്ക്ക് ട്രെയിന്‍ യാത്രയെക്കാള്‍ സമയമെടുക്കും എന്നതും സത്യമാണ്. ബ്ളാബ്ളാകാര് ആകട്ടെ, ഷെയര്‍ ടാക്സി പോലുള്ള സൗകര്യമാണ് നല്‍കുന്നത്.
ചെക്ക് 24
എല്ലാത്തരം ഇടപാടുകളും താരതമ്യം ചെയ്ത് ലാഭകരമായത് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പാണ് ചെക്ക് 24. ജര്‍മനിയിലെ ഏറ്റവും വലിയ കോസ്റ്റ് കമ്പാരിസണ്‍ ആപ്പാണിത്. ബുക്കിങ് ഡോട്ട് കോമില് ഹോട്ടല്‍ നിരക്കുകള്‍ താരതമ്യം ചെയ്യുന്നതുപോലെ വിവിധ മേഖലകളിലുള്ള താരതമ്യം ഇതിലൂടെ സാധ്യമാകും.
ഇന്ധന ലാഭം
സ്വന്തമായി വാഹനമോടിച്ചാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഇന്ധനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ആപ്പുകളാണ് എഡിഎസ് ഡ്റൈവ്, ക്ളെവര് ടാങ്കന്, പേസ് തുടങ്ങിയവ. വിവിധ ഗ്യാസ് സ്റേറഷനുകളിലെ ഇന്ധന വില താരതമ്യം ചെയ്ത്, പോകുന്ന വഴിക്ക് ഏറ്റവും ലാഭകരമായവ തെരഞ്ഞെടുക്കാന്‍ ഇവ സഹായിക്കും.

Comments: