രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ചെറിയ തോതിലാണെങ്കിലും വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. എന്നാല്‍, മികച്ച അവസരങ്ങളിലേക്ക് ഇന്റര്‍വ്യൂ കോള്‍ പോലും കിട്ടാന്‍ വിഷമമാണെന്ന് കുടിയേറ്റക്കാര്‍ പരാതിപ്പെടുകയും ചെയ്യുന്നു. അവസരങ്ങള്‍ ലഭിച്ചവര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍, പലരും അതിലേക്കു നയിച്ച മാര്‍ഗങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.
ലിങ്ക്ഡ്ഇന്‍ അക്കൗണ്ട് ഉണ്ടായിരിക്കുക എന്നത് തൊഴിലന്വേഷകര്‍ക്കും തൊഴില്‍ മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത്യാവശ്യമാണെന്നാണ് ഇവരില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. സമാന പ്ളാറ്റ്ഫോമുകളായ സിങ്, ഇന്‍ഡീഡ്, സ്റ്റെപ്പ്സ്റേറാണ് തുടങ്ങിയവയും ഉപയോഗിക്കാം.
റിക്രൂട്ടര്‍മാര്‍ വഴി സാധ്യതകള്‍ അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കൂടുതലായി ലഭിച്ചിട്ടുണ്ട്. വ്യക്തിബന്ധങ്ങള്‍ ഉപയോഗിച്ചും, സ്ഥാപനങ്ങളില്‍ നേരിട്ട് ചെന്നും അവസരങ്ങള്‍ തേടിയവര്‍ക്കും കൂടുതലായി അവ ലഭ്യമാകുന്നു.
ജര്‍മന്‍ ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ക്ക് ജര്‍മനിയില്‍ ജോലി കിട്ടുന്നത് ഒട്ടും എളുപ്പമായിരിക്കില്ലെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. ദൈനംദിന കാര്യങ്ങള്‍ക്ക് ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ പോലും ജര്‍മനിയിലെ റിക്രൂട്ട്മെന്റിന് ജര്‍മന്‍ ഭാഷ നിര്‍ബന്ധമാക്കുന്നുണ്ട്.
നിര്‍ണായക സ്ഥാനങ്ങളിലിരിക്കുന്നവരെ പരിചയമുണ്ടായിരിക്കുന്നതിന്റെ പ്രാധാന്യമാണ് പലരും എടുത്തു പറയുന്നത്. ഇത് സ്വജനപക്ഷപാതം തന്നെയാണ്. പക്ഷേ, അത് ജര്‍മനിയില്‍ ഒരു യാഥാര്‍ഥ്യവുമാണ്.
വിദേശരാജ്യങ്ങളില്‍നിന്നു നേടിയ ബിരുദങ്ങള്‍ക്ക് ജര്‍മനിയില്‍ സാധുതയുണ്ടെന്ന് ഉറപ്പാക്കുകയാണ് മറ്റൊരു പ്രധാന കടമ്പ. ഇതിനെല്ലാം പുറമേ, ക്ഷമയോടെ പരിശ്രമം തുടരുന്നതും പ്രധാനമാണ്. ഒരു തൊഴിലവസരത്തിന് ശരാശരി എഴുപത് പേര് അപേക്ഷിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. അവിടെ അവരവരുടെ സാധ്യത കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ അപേക്ഷകര്‍ സ്വയം തെരഞ്ഞെടുക്കുക തന്നെ വേണം.

Comments: