അദാനിയെ വിറപ്പിച്ച ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം നിര്‍ത്തുന്നു

News Photo 1 - America - Finance - hindenberg_anderson_stops_operations
വാഷിങ്ടണ്‍: ഇന്‍വെസ്ററ്മെന്റ് റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ വ്യവസായ ഭീമനായ ഗൗതം അദാനിയുടെ സാമ്രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും വിധം നടത്തിയ വെളിപ്പെടുത്തലുകളിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് അടുത്ത കാലത്ത ശ്രദ്ധേയമായത്.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്സണ്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ''ഒരു കാരണവുമില്ല~ എന്തെങ്കിലും ഭീഷണിയോ ആരോഗ്യപ്രശ്നമോ വ്യക്തിപരമായ വലിയ വിഷയങ്ങളോ ഒന്നുമില്ല. ഹിന്‍ഡന്‍ബര്‍ഗിനെ എന്റെ ജീവിതത്തിലെ ഒരു അധ്യായമായാണ് കണക്കാക്കുന്നത്, അല്ലാതെ എന്നെ നിര്‍വചിക്കുന്ന മുഖ്യമായ സംഗതി ആയല്ല'', ആന്‍ഡേഴ്സണ്‍ പറയുന്നു.

2017~ലാണ് ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപിതമാകുന്നത്. കോര്‍പറേറ്റ് തട്ടിപ്പുകളും കമ്പനികളുടെ ക്രമക്കേടുകളും വെളിപ്പെടുത്തിയ ഹിന്‍ഡന്‍ബര്‍ഗ് ചുരുങ്ങിയകാലം കൊണ്ടുതന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. താന്‍ ചെയ്തുകൊണ്ടിരുന്ന ജോലി, വ്യക്തിപരമായി നഷ്ടങ്ങളുണ്ടാക്കിയിരുന്നെന്നും ഇനി മുതല്‍ കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാനും ഹോബികളെ പിന്തുടരാനും യാത്രകള്‍ നടത്താനുമാണ് താല്‍പര്യപ്പെടുന്നതെന്നും ആന്‍ഡേഴ്സണ്‍ പറയുന്നു. ഉലയേണ്ടവ എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്ന ചില സാമ്രാജ്യങ്ങളെ തങ്ങള്‍ ഉലച്ചുവെന്നും ഹിന്‍ഡന്‍ബര്‍ഗിന്റെ വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ ആന്‍ഡേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.
- dated 17 Jan 2025

Comments:

Keywords: America - Finance - hindenberg_anderson_stops_operations America - Finance - hindenberg_anderson_stops_operations,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.