ബില്‍ പാസായാല്‍, 9 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 15 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും വിവാഹിതരാകാന്‍ അനുമതി നല്‍കും ഇത് ശൈശവ വിവാഹവും ചൂഷണവും വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഈ പിന്തിരിപ്പന്‍ നീക്കം സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതില്‍ ദശാബ്ദങ്ങളുടെ പുരോഗതിക്ക് തടസം നില്‍ക്കുമെന്നും മനുഷ്യ അവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്തു.
ഈ ബില്‍ അവതരിപ്പിച്ചാല്‍ ശൈശവവിവാഹം നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനം എന്നിവ ക്രമാധീതമായി വര്‍ദ്ധിക്കുമെന്ന് മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഏജന്‍സിയായ യു ണിസെഫിന്‍റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്.ബില്ലിന്‍റെ വക്താക്കള്‍ അവകാശപ്പെടുന്നത് ഇത് ഇസ്ളാമിക നിയമത്തെ മാനദണ്ഡമാക്കുകയും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ "അധാര്‍മ്മിക ബന്ധങ്ങളില്‍" നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ്.ബില്‍ പാസാക്കുന്നത് രാജ്യത്തെ പിന്നോട്ടേക്ക് നയിക്കുമെന്ന് മനുഷ്യ അവകാശ പ്രവര്‍ത്തക സാറ സാന്‍ബര്‍ മുന്നറിയിപ്പ് നല്‍കി.

Comments: