ബെല്‍ഫാസ്ററ് :നോര്‍ത്തേന്‍ അയര്‍ലന്‍ഡിലെ ബെല്ഫാസ്ററില് ഹോട്ടല്‍ ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മലയാളി യുവാവ് നിര്‍മല്‍ വര്‍ഗീസിനെ കോടതി ശിക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 13 ന് സംഭവം കൈയ്യോടെ പിടിയ്ക്കുകയും സംഭവം കേസാക്കി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയ്ക്ക് ശേഷം നവംബര്‍ 17 നാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷയുടെ കാലാവധി കഴിയുമ്പോള്‍ വിസ റദ്ദാക്കി നാട് കടത്തും.
നിര്‍മലിന്റെ പേര് 10 വര്‍ഷത്തേക്ക് ലൈംഗിക അതിക്രമ കുറ്റവാളികളുടെ ലിസ്ററില്‍ സൂക്ഷിക്കണം എന്നും ഉത്തരവിട്ടു. കൂടാതെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളയാനും പൊലീസിനോട് ആവശ്യപ്പെട്ടു.
ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നിര്‍മലിന്റെ ഫോണില്‍ നിന്നും 16 ലധികം പേരുടെ ദൃശ്യങ്ങള്‍ പൊലിസിന് കണ്ടെടുത്തിട്ടുണ്ട്. ഹോട്ടലില്‍ ക്ളീനര്‍ ആയി ജോലി ചെയ്തിരുന്ന ഇയാള്‍ ഹോട്ടലിലെത്തിയ ആളുകളുടെ രഹസ്യ ദൃശ്യങ്ങള്‍ പകര്‍ത്തുക പതിവായിരുന്നു. ഹോട്ടലിലെ വിനോദോപാദി സ്ഥലങ്ങളില്‍ ആളുകള്‍ വസ്ത്രം മാറാന്‍ എത്തുമ്പോഴായിരുന്നു മൊബൈലില്‍ വിഡിയോ പകര്‍ത്തിയിരുന്നത്.

Comments: