Today: 13 Jun 2025 GMT   Tell Your Friend
Advertisements
300 കിലോമീറ്റര്‍, 50 മണിക്കൂര്‍; മാള്‍ട്ടക്കാരന്റെ ഓട്ടം ചാരിക്കുവേണ്ടി
Photo #1 - Europe - Otta Nottathil - malta_marathon
50 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ഓട്ടത്തിലൂടെയാണ് മാര്‍ക്ക് ബെസീന എന്ന നാല്‍പത്തി രണ്ടു വയസുള്ള മാള്‍ട്ട സ്വദേശി ചരിത്രം കുറിച്ചത്. ഈ 50 മണിക്കൂറിനിടെ അദ്ദേഹം ഉറങ്ങിയത് ഒരു മണിക്കൂര്‍ മാത്രം. ത്രീ സണ്‍സെറ്റ്സ് റണ്‍ എന്നു പേരിട്ട ഒരു ചാരിറ്റി ചലഞ്ചിലാണ് മാള്‍ട്ട ദ്വീപിനും പലേര്‍മോയ്ക്കും ഇടയിലുള്ളത്ര ദൂരമായ 300 കിലോമീറ്റര്‍ 50 മണിക്കൂര്‍ കൊണ്ട് അദ്ദേഹം ഓടിത്തീര്‍ത്തത്.

സെബ്ബീഗയിലെ സാന്‍ മാര്‍ട്ടിന്‍ ഗുഹയ്ക്കു സമീപം അദ്ദേഹത്തിന്‍റെ വരവ് ആഘോഷമാക്കാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തു നിന്നു. എന്നാല്‍ തന്‍റെ ചലഞ്ച് തികയ്ക്കാന്‍ 300 കിലോമീറ്ററിലേയ്ക്ക് എത്താന്‍ രണ്ടു കിലോമീറ്റര്‍ കൂടിയുണ്ട് എന്നതിനാല്‍ അദ്ദേഹം അവിടെയും നിര്‍ത്താതെ മുന്നോട്ടു പോകുകയായിരുന്നു.

അവസാന ഘട്ടത്തില്‍ അദ്ദേഹത്തെ എതിരേല്‍ക്കാന്‍ മുമ്പില്‍ തന്നെ അദ്ദേഹത്തിന്‍റെ നായക്കുട്ടി ബഡ്ഡിയും ഉണ്ടായിരുന്നു. ഏപ്രില്‍ 19 വൈകിട്ട് തുടങ്ങിയ മാരത്തണ്‍ ഓട്ടം ഏപ്രില്‍ 21 ന് വൈകിട്ട് 7.30 നാണ് പൂര്‍ത്തിയാക്കിയത്.

മാനസികാരോഗ്യം, മൃഗക്ഷേമം, വിക്റ്ററി കിച്ചണ്‍ എന്നിവയ്ക്കായി നടത്തിയ മാരത്തണ്‍ ഓട്ടം പൂര്‍ത്തിയാക്കുന്നതിനിടെ 6,000യൂറോയാണ് സമാഹരിക്കാനായത്.

ഈ തുകകകളെല്ലാം വിക്റ്ററി കിച്ചണിലേയ്ക്കും അസോസിയേഷന്‍ ഫൊര്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്‍റ് മെന്‍റല്‍ ഹെല്‍ത്ത്( എസിഎഎംഎച്ച് മാള്‍ട്ട) റിച്ച്മണ്ട് ഫൗണ്ടേഷന്‍, അത് ലറ്റ് ഫാബിയോ സ്പിറ്റേരിയുടെ സ്വന്തം ചാരിറ്റി സംരംഭങ്ങള്‍ എന്നിവയിലേയ്ക്കാണ് പോകുന്നത്.
- dated 25 Apr 2025


Comments:
Keywords: Europe - Otta Nottathil - malta_marathon Europe - Otta Nottathil - malta_marathon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fire_of_the_holy_spirit_english_retreat_dublin_july_7_9_2025
ഫയര്‍ ഓഫ് ദി ഹോളി സ്പിരിറ്റ്' ഇംഗ്ളീഷ് റെസിഡന്‍ഷ്യല്‍ ധ്യാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ഫിന്‍ലാന്‍ഡ് ഗുജറാത്തില്‍ പുതിയ ഓണററി കോണ്‍സുലേറ്റ് തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
Massacre_upper_secondary_school_in_Austria_June_10_2025
ഓസ്ട്രിയയിലെ സ്കൂളില്‍ കൂട്ടക്കൊല ; 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു ; അക്രമി സ്കൂളിലെ മുന്‍വിദ്യാര്‍ത്ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
school_stabbing_Student_kills_educational_assistant_june_10_2025
ഫ്രാന്‍സിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ സഹായിയെ കൊലപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ai_jobloss_2025
എഐ കാരണം ഈ വര്‍ഷം ജോലി നഷ്ടമായത് അറുപതിനായിരം പേര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രാന്‍സ് ബ്ളൂ കാര്‍ഡിന് ഇളവ് വരുത്തി ഇനി കുടിയേറ്റം എളുപ്പമാവും
തുടര്‍ന്നു വായിക്കുക
ukraine_russia_drone_retaliation
യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തിന് റഷ്യയുടെ തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us