ബര്‍ലിന്‍: ജര്‍മനിയിലെ തുരിംഗിയ സംസ്ഥാനത്തിലെ വെയ്മറില്‍ ക്രിസ്മസ് മാര്‍ക്കറ്റി ല്‍ 29 വയസ്സുള്ള മൊറോക്കോകാരന്റെ കത്തിയാക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെയ്മറിലെ നാഷണല്‍ തിയേറ്ററിന് മുന്നിലുള്ള പ്രശസ്തമായ ഐസ് റിങ്കില്‍ ആണ് പ്രതിയുടെ കത്തികൊണ്ടുള്ള വിളയാട്ടം നടന്നത്. തുടര്‍ന്ന് പൊലീസിനെയും ഭീഷണപ്പെടുത്തി. ഒടുവില്‍ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്ററഡിയിലെടുത്തു.
കുരുമുളക് സ്പ്രേ ഉപയോഗിച്ചതില്‍ പ്രതിക്കും മറ്റ് മൂന്ന് പേര്‍ക്കും നിസ്സാര പരിക്കേറ്റു. സംഭവത്തിന്റെ സാക്ഷികള്‍ പോലീസുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു: 03643/8820.

Comments: