ട്രിയറിലെ സെന്റ് അഗ്രിഷ്യസ് ദേവാലയ ഹാളിലാണ് (Sankt Agritius Kirchen Saal, Agritiusstr. 1, 54295, Trier) ആഘോഷപരിപാടികള്‍ നടക്കുന്നത്.
ഓണക്കളികള്‍, വടംവലി, ഓണസദ്യ, കലാപരിപാടികള്‍, ഓണം ബംപര്‍, ഡിജെ മ്യൂസിക് തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. ആഘോഷത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് പാര്‍ക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഗ്രിഷ്യസ് (Agritius Kirche, Agritiusstrasse 1, 54295 Trier) പള്ളിയുടെ വലത് ഭാഗത്തുള്ള പാര്‍ക്കിംഗ് ഏരിയായും കൂടാതെ ഇടതുവശത്തുള്ള (ഹാളിന് പുറകില്‍) പാര്‍ക്കിംഗ് ഏരിയായും ഉപയോഗപ്പെടുത്താമെന്ന് സംഘാടകര്‍ അറിയിച്ചു.

Comments: