Today: 13 Jun 2025 GMT   Tell Your Friend
Advertisements
ഫ്രാന്‍സിസ് മാര്‍പാപ്പ ബെല്‍ജിയത്തിലെത്തി
Photo #1 - Europe - Otta Nottathil - pope_francis_belgium_visit_2024
ബ്രസല്‍സ്: മൂന്ന് ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ ലക്സംബര്‍ഗ് സന്ദര്‍ശിച്ച ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ബെല്‍ജിയത്തിലെത്തി.ലക്സംബര്‍ഗില്‍ നിന്നം 55 മിനിറ്റ് നേരം വിമാനത്തില്‍ യാത്ര ചെയ്താണ് വ്യാഴാഴ്ച വൈകുന്നേരം ഫ്രാന്‍സിസ് മാര്‍പാപ്പ ബ്രസല്‍സിലെ മെല്‍സ്ബ്രോക്ക് എയര്‍ ബേസില്‍ ലാന്റ് ചെയ്തത്. പാപ്പയുടെ 46~ാമത് അപ്പോസ്തോലിക വിദേശ യാത്രയുടെ രണ്ടാം പാദമാണ് ഇത്.

ബെല്‍ജിയത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ, ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ കൊപ്പോള, ബെല്‍ജിയം അംബാസഡര്‍ പാട്രിക് റെനോ എന്നിവര്‍ പാപ്പായെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
മെഷെലെന്‍~ബ്രസ്സല്‍ ആര്‍ച്ച് ബിഷപ്പ്, മാലിന്‍സ്~ബ്രക്സെല്ലസ്, ലുക്ക് ടെര്‍ലിന്‍ഡന്‍ എന്നിവരും മത~സിവില്‍ അധികാരികളുടെ പ്രതിനിധി സംഘവുമാണ് ടാര്‍മാക്കില്‍ മാര്‍പ്പാപ്പയെ എതിരേറ്റത്.

വത്തിക്കാനിലെയും ബെല്‍ജിയത്തിലെയും ദേശീയ ഗാനങ്ങള്‍ ആലപിച്ച സൈനിക ബാന്‍ഡും ഗാര്‍ഡ് ഓഫ് ഓണറും പാപ്പ സ്വീകരിച്ചു. കുട്ടികളുടെ ഗായകസംഘവും പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്യുന്ന ഗാനങ്ങള്‍ ആലപിച്ചു. 1995~ല്‍ സെന്റ് ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ബെല്‍ജിയം സന്ദര്‍ശിച്ച മാര്‍പാപ്പ.
വെള്ളിയാഴ്ച രാവിലെ ലിയോപോള്‍ഡ് ലോഡ്വിക്ക് മരിയ രാജാവിനെയും മാത്തില്‍ഡെ ഡി ഉഡെകെം ഡി അക്കോസ് രാജ്ഞിയെയും സന്ദര്‍ശിച്ചു. അധികാരികളുമായും സിവില്‍ സമൂഹത്തിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.

ലോകത്തിലെ പ്രമുഖ ദൈവശാസ്ത്ര ഫാക്കല്‍റ്റികളിലൊന്നായ 1425 ല്‍ സ്ഥാപിതമായ ല്യൂവന്‍ കാത്തലിക് യൂണിവേഴ്സിറ്റിയുടെ 600~ാം വാര്‍ഷികം ആഘോഷിക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ഒരു പ്രത്യേകത. സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 29 ഞായറാഴ്ച, 35,000~ത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ബ്രസല്‍സിലെ കിംഗ് ബൗഡുയിന്‍ സ്റേറഡിയത്തില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിയ്ക്കും.ദചവബലിയി്ക്കിടെ അന്ന ഡി ജീസസിനെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തും.
- dated 27 Sep 2024


Comments:
Keywords: Europe - Otta Nottathil - pope_francis_belgium_visit_2024 Europe - Otta Nottathil - pope_francis_belgium_visit_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
un_against_deep_sea_colonisation
ആഴക്കടല്‍ കൈയേറ്റത്തിനെതിരേ ഐക്യരാഷ്ട്രസഭ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_of_the_holy_spirit_english_retreat_dublin_july_7_9_2025
ഫയര്‍ ഓഫ് ദി ഹോളി സ്പിരിറ്റ്' ഇംഗ്ളീഷ് റെസിഡന്‍ഷ്യല്‍ ധ്യാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ഫിന്‍ലാന്‍ഡ് ഗുജറാത്തില്‍ പുതിയ ഓണററി കോണ്‍സുലേറ്റ് തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
Massacre_upper_secondary_school_in_Austria_June_10_2025
ഓസ്ട്രിയയിലെ സ്കൂളില്‍ കൂട്ടക്കൊല ; 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു ; അക്രമി സ്കൂളിലെ മുന്‍വിദ്യാര്‍ത്ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
school_stabbing_Student_kills_educational_assistant_june_10_2025
ഫ്രാന്‍സിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ സഹായിയെ കൊലപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ai_jobloss_2025
എഐ കാരണം ഈ വര്‍ഷം ജോലി നഷ്ടമായത് അറുപതിനായിരം പേര്‍ക്ക്
തുടര്‍ന്നു വായിക്കുക
ഫ്രാന്‍സ് ബ്ളൂ കാര്‍ഡിന് ഇളവ് വരുത്തി ഇനി കുടിയേറ്റം എളുപ്പമാവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us