വത്തിക്കാന്‍സിറ്റി: കന്യാമറിയത്തെ കുറിച്ചുള്ള പ്രയോഗങ്ങളില്‍ വ്യക്തത വരുത്തിയാണ് വത്തിക്കാന്‍ സംസാരിച്ചത്.. സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ഉചിതമല്ലെന്ന് വിശ്വാസികളെ സഭ അറിയിച്ചു. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോള്‍ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാന്‍ ഇടയുണ്ടെന്ന് വത്തിക്കാന്‍ രേഖ പറയുന്നു. എല്ലാ കൃപകളുടെയും മധ്യസ്ഥയെന്ന വിശേഷണം ഒഴിവാക്കണമെന്നും കത്തോലിക്ക വിശ്വാസികളോട് സഭ ആവശ്യപ്പെട്ടു. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാം. നൂറ്റാണ്ടുകളായി സഭയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളില്‍ തീര്‍പ്പ് കല്പ്പിക്കാനാണ് രേഖ തയാറാക്കിയത്.
യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോള്‍ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാന്‍ ഇടയുണ്ടെന്ന് വത്തിക്കാന്‍ രേഖ പറയുന്നു. അതിനാല്‍ കന്യാ മറിയത്തിന് സഹ രക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. 'വിശ്വാസികളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. 'ദൈവമാതാവ്', 'ദൈവജനത്തിന്റെ മാതാവ്' എന്നീ സ്ഥാന പേരുകളും ഉപയോഗിക്കാം. രക്ഷയുടെയും കൃപയുടെയും കര്‍ത്താവിനെ ലോകത്തിന് നല്കിയ അമ്മയാണ് മറിയമെന്നും വത്തിക്കാന്റെ പുതിയ രേഖ വിവരിക്കുന്നു.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളില്‍ തീര്‍പ്പ്
നൂറ്റാണ്ടുകളായി വിശ്വാസികള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളില്‍ തീര്‍പ്പ് കല്പ്പിക്കാന് ആണ് രേഖ തയാറാക്കിയത്. ലിയോ പതിനാലാമന്‍ പാപ്പായാണ് രേഖയ്ക്ക് അംഗീകാരം നല്‍കിയത്. സഹരക്ഷക, മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ക്രിസ്തുവിനു മാത്രമുള്ളതാണെന്നും ഇത്തരം വിശേഷണങ്ങളില്‍ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും രേഖ പറയുന്നു. കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ പ്രയോഗങ്ങള്‍ ചില അര്‍ത്ഥത്തില്‍ സ്വീകാര്യമെന്നു തോന്നാമെങ്കിലും ഇവയില്‍ ഏറെ അപകട സാധ്യതകള്‍ ഉണ്ട് എന്നും രേഖ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Comments: