ഇന്ത്യക്കാര്‍ തന്നെയാണ് കേസിലെ പ്രതികള്‍ എന്നാണ് സംശയിക്കുന്നത്. ഹരിയാനയില്‍ നിന്നു തന്നെയുള്ള സഹോദരങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന നവ്ജീതിന്റെ സുഹൃത്തിനെ അവിടെനിന്ന് പുറത്താക്കിയതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നു പോലീസ് പറുന്നു. സാധനങ്ങള്‍ മാറ്റാന്‍ കൂടെ താമസിച്ചിരുന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ച് നവ്ജീതിനെയും കൂട്ടി സുഹൃത്ത് വീട്ടിലെത്തി. അകത്തുകടന്ന സുഹൃത്തുമായി വാക്കുതര്‍ക്കം കേട്ട നവ്ജീത് പ്രശ്നത്തില്‍ ഇടപെട്ടതോടെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കര്‍ഷക കുടുംബാംഗമായ നവ്ജീത് ഒന്നരവര്‍ഷം മുമ്പാണ് വിദ്യാര്‍ഥി വിസയില്‍ ആസ്ട്രേലിയയിലെത്തിയത്.

Comments: