എന്നാല്‍, ശനിയാഴ്ച ബോണ്ടി ജംക്ഷനിലെ മാളില്‍ 6 പേര്‍ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഓര്‍ത്തഡോക്സ് അസീറിയന്‍ വിഭാഗത്തിന്റെ ശുശ്രൂഷ നടക്കുമ്പോള്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ ബിഷപ് മാര്‍ മാരി ഇമ്മാനുവലിനും വൈദികന്‍ ഐസക് റോയലിനും ഉള്‍പ്പെടെ 4 പേര്‍ക്കു കുത്തേറ്റിരുന്നു.
ആക്രമണം നടത്തിയ പതിനാറുകാരനെ വിശ്വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പള്ളിയില്‍ തടിച്ചുകൂടിയ ജനം പൊലീസിനു നേരെ കല്ലെറിഞ്ഞു.

Comments: