സെലന്‍സ്കി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

News Photo 1 - Europe - Otta Nottathil - Zelensky_visited_pope_francis
വത്തിക്കാന്‍സിറ്റി: യുൈ്രകന്‍ പ്രസിഡന്റ് വോളോഡിമിന്‍ സെലന്‍സ്കി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

റഷ്യന്‍ അധിനിവേശത്തില്‍ യുൈ്രകന്‍ ജനത നേരിടുന്ന ദുരിതങ്ങളെപ്പറ്റിയായിരുന്നു ഇരുവരും സംസാരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തെക്കുറിച്ചും ""യുദ്ധത്തില്‍ പുഞ്ചിരി നഷ്ടപ്പെടുന്ന കുട്ടികളോടുള്ള അദ്ദേഹത്തിന്റെ കരുതലെക്കുറിച്ചും'' സംസാരിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു. സമാധാനത്തിലും സുരക്ഷയിലും നിലനിന്നു പോകാനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കും ഉണ്ടന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാര്‍പാപ്പാ ട്വിറ്ററില്‍ കുറിച്ചു.

സെലെന്‍സ്കി 30 വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ 9:35 ന് വത്തിക്കാനിലെത്തി, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഹെലികോപ്റ്റര്‍ റോമന്‍ ആകാശത്ത് റോന്തുചുറ്റിയിരുന്നു. 35 മിനിറ്റോളം നീണ്ട കൂടിക്കാഴ്യാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹം നടത്തിയത്.

ഇത് നാലാംതവണയാണ് സെലന്‍സ്കി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.
- dated 12 Oct 2024

Comments:

Keywords: Europe - Otta Nottathil - Zelensky_visited_pope_francis Europe - Otta Nottathil - Zelensky_visited_pope_francis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

himay_ice_slots_alps_randa_village_warning_oct_26_2026
യൂറോപ്പ് ആല്‍പ്സ് മലനിരകളില്‍ വന്‍ ദുരന്തഭീതി; 2,50,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ ഹിമാനി തകര്‍ന്നു വീഴാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; റാന്‍ഡ ഗ്രാമം അതീവ ജാഗ്രതയില്‍
wmc_europe_region_new_office_bearers_2026_28_oct_25_2026
യൂറോപ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; ജോളി എം. പടയാട്ടില്‍ ചെയര്‍മാന്‍, മേഴ്സി തടത്തില്‍ പ്രസിഡന്റ്, ജോസ് കുമ്പിളുവേലില്‍ സെക്രട്ടറിട്രഷറര്‍: സാം ഡേവിഡ് മാത്യു
dominic_tarsisnsky_argument_christian_churches_in_Saudi_oct_25_2026
യൂറോപ്പ് സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ കത്തീഡ്രല്‍ വേണം; പരസ്പര തുല്യത ആവശ്യപ്പെട്ട് പോളിഷ് രാഷ്ട്രീയ നേതാവ് രംഗത്ത്
protest_colosium_europe_spread_oct_25_2026
യൂറോപ്പ് റോമിലും സംഘര്‍ഷം രൂക്ഷം; കൊളോസിയത്തില്‍ അതിക്രമിച്ചു കയറി പ്രതിഷേധക്കാര്‍
france_demo_1000_peoples_arrested_sunday_oct_24_2026
യൂറോപ്പ് ഫ്രാന്‍സില്‍ ആളിക്കത്തി പ്രക്ഷോഭങ്ങള്‍; അരലക്ഷത്തോളം ആളുകള്‍ തെരുവില്‍; ആയിരത്തോളം പേര്‍ അറസ്ററില്‍; പാരീസിലും മാഴ്സെയിലും ഏറ്റുമുട്ടലുകള്‍
new_demos_france_70000_police_sqad_on_duty_24_0ct_2026
യൂറോപ്പ് ഫ്രാന്‍സില്‍ പുതിയ പ്രക്ഷോഭങ്ങള്‍ ; 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഭരണകൂടം; നഗരങ്ങളില്‍ കനത്ത ജാഗ്രത
france_riots_marsile_drogen_mafia_publice_sale_oct_24_2026
യൂറോപ്പ് ഫ്രാന്‍സിലെ മാഴ്സെയില്‍ കലാപഭൂമിയില്‍ ഞെട്ടിക്കുന്ന കാഴ്ച; കടകളുടെ ചുവരുകളില്‍ പരസ്യമായി മയക്കുമരുന്ന് വിലവിവരപ്പട്ടിക ; ആരെയും ഞടുക്കുന്ന വിവരങ്ങള്‍