ഏറ്റവും കുറഞ്ഞ കാലം ഫ്രഞ്ച് പ്രധാനമന്ത്രി; മിഷേല്‍ ബാര്‍ണിയര്‍ക്ക് റെക്കോഡ്

News Photo 1 - Europe - Otta Nottathil - barnier_no_confidence_france
പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയറെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ സര്‍ക്കാര്‍ നിലംപതിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്ക് എതിരായി പ്രതിപക്ഷപാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

331 എംപിമാരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. അടുത്ത സര്‍ക്കാറിനെ നിയമിക്കുംവരെ ബാര്‍ണിയര്‍ കാവല്‍പ്രധാനമന്ത്രിയായി തുടരും. ജൂലൈയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

1962നു ശേഷം ആദ്യമായാണ് ഫ്രാന്‍സില്‍ ഒരു സര്‍ക്കാര്‍ അവശ്വാസപ്രമേയത്തിലൂടെ അധികാരത്തില്‍നിന്ന് പുറത്താകുന്നത്. ഏറ്റവും കുറഞ്ഞകാലം ഫ്രാന്‍സിന്‍റെ പ്രധാനമന്ത്രിയായ ആള്‍ എന്ന റെക്കോഡും ഇതോടെ ബാര്‍ണിയറുടെ പേരിലായി. മൂന്ന് മാസം മുന്‍പാണ് ബാര്‍ണിയര്‍ ഫ്രാന്‍സിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എല്‍.ആര്‍ പാര്‍ട്ടി നേതാവായ മിഷല്‍ ബാര്‍ണിയറെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇടതുപാര്‍ട്ടികളുടെ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് തെരഞ്ഞെടുപ്പില്‍ 190 സീറ്റും മാക്രോണിന്‍റെ എന്‍സെംബിള്‍ സഖ്യം 160 സീറ്റും മരീന്‍ ലെ പെന്നിന്‍റെ തീവ്ര വലതുപാര്‍ട്ടിയായ നാഷനല്‍ റാലി 140 സീറ്റുമാണ് നേടിയത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതുപക്ഷ സഖ്യത്തെ തഴഞ്ഞ് ബാര്‍ണിയയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഫ്രാന്‍സിന്‍റെ ധനക്കമ്മി കുറക്കാന്‍ ലക്ഷ്യമിട്ട ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്. ഇടതു സഖ്യത്തിന്‍റെ അവിശ്വാസ പ്രമേയത്തെ തീവ്ര വലതുപക്ഷ വിഭാഗവും പിന്തുണയ്ക്കുകയായിരുന്നു.
- dated 06 Dec 2024

Comments:

Keywords: Europe - Otta Nottathil - barnier_no_confidence_france Europe - Otta Nottathil - barnier_no_confidence_france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

nobel_prize_physics_Francis_Halzen_2026_
യൂറോപ്പ് പ്രപഞ്ചത്തിലെ 'പ്രേതകണങ്ങളെ' കുടുക്കിയ ശാസ്ത്രജ്ഞന് അംഗീകാരം; ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ഫ്രാന്‍സിസ് ഹാല്‍സെന്: ഐസ്ക്യൂബ് ഒബ്സര്‍വേറ്ററിയിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ ചുരുളഴിച്ചതിന് ആദരം
euro_last_17_months_finance_crisis_france_affected_euro_zone_oct_06_2026
യൂറോപ്പ് യൂറോ 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; ഫ്രാന്‍സിലെ സാമ്പത്തിക അനിശ്ചിതത്വം യൂറോസോണിനെ പിടിച്ചുലയ്ക്കുന്നു: ഇന്ധനവിലയും ജീവിതച്ചെലവും വീണ്ടും കൂടിയേക്കും; പ്രവാസികള്‍ അറിയേണ്ട വിവരങ്ങള്‍
യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'