ഇരകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. അജ്ഞാതമായ കാരണങ്ങളാലാണ് രാത്രി തീപിടുത്തമുണ്ടായതെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് ചെയ്യുന്നു.
അഗ്നിശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലന്‍സുകളും സംഭവസ്ഥലത്ത് രക്ഷപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. റിസോര്‍ട്ടിന്റെ മേല്‍ക്കൂരയും മുകള്‍ നിലകളും കത്തുന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.. ശക്തമായ കാറ്റ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്കരമാക്കുന്നതായി ടര്‍ക്കിയിലെ റിപ്പോര്‍ട്ടര്‍ പറഞ്ഞു. അത്യാഹിത വിഭാഗങ്ങള്‍ രാവിലെയും തീയണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു.
ഹോട്ടലിന്റെ മുന്‍ഭാഗം മരം കൊണ്ട് നിര്‍മ്മിച്ചത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. കനത്ത പുക കാരണം എമര്‍ജന്‍സി എക്സിറ്റിലേക്കുള്ള പടികള്‍ കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടല്‍ പൂര്‍ണ്ണമായും തീയുടെ ആളിപ്പടരില്‍ ആയിരുന്നു. 234 ആളുകള്‍ അവിടെ താമസമുണ്ടായിരുന്നു. ബൊലു പ്രവിശ്യയിലെ കര്‍ത്താല്‍കായ സ്കീ റിസോര്‍ട്ട് പ്രദേശവാസികള്‍ക്ക് പ്രിയപ്പെട്ടതാണ്.

Comments: