ലണ്ടന്‍: ഹമാസ് എന്ന ഭീകര സംഘടനയുടെ തലവന്‍ ഇസ്മയില്‍ ഹനിയയെ ഇസ്രയേല്‍ വധിച്ചു. ബിന്‍ ലാദന്റെ വധത്തിലൂടെ അല്‍ ക്വയ്ദ കെട്ടുകെട്ടിയപോലെ അബുബേക്കര്‍ അല്‍ ബാഗ്ദാദിയുടെ വധത്തിലൂടെ ഐഎസിനെ ഇല്ലാതാക്കിയപൊലെ ഹനിയയുടെ വധത്തിലൂടെ ഹമാസും ഇല്ലാതാകുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.
ഇസ്രയേലിന്റെ പ്രധാന ശത്രു ഇറാന്റെ മണ്ണില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലും നാണക്കേടിലുമാണ് ഇറാന്‍. ഹമാസിനെ സഹായിക്കുന്നത് ഇറാനാണ്. ഇറാന്‍ സര്‍ക്കാര്‍ നല്‍കിയ രഹസ്യവസതിയില്‍ ഉറങ്ങിക്കിടക്കവേയാണ് ഇസ്രായേലിന്റെ മിസൈലാണ് ഹനിയയുടെ ജീവനെടുത്തത്.
അതേസമയം ഹനിയയെ വധിച്ചതിന്റെ പേരില്‍ ഇസ്രയേല്‍ ദുഖിക്കേണ്ടി വരുമെന്ന് ഇറാന്‍ അറിയിച്ചു.

Comments: