ബര്‍ലിന്‍:ഹിസ്ബുള്ളയുമായി വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു.
ഇസ്രായേല്‍ മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് നെതന്യാഹു ടെലിവിഷന്‍ പ്രസംഗം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രയേലിന്റെ സുരക്ഷാകാര്യ കാബിനറ്റ് യോഗം അംഗീകരിച്ചു.തീവ്രവാദ മിലിഷ്യ ഹിസ്ബുള്ള ആക്രമണം ആരംഭിച്ച് ഒരു വര്‍ഷത്തിലേറെയായി, ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് കൂട്ടക്കൊല നടന്നതിന്റെ പിറ്റേന്ന് ഹിസ്ബുള്ള ഇസ്രായേല്‍ ആക്രമിച്ചു ~ അതിനുശേഷം 10,000 ലധികം റോക്കറ്റുകള്‍ ജൂത രാഷ്ട്രത്തിന് നേരെ തൊടുത്തുവിട്ടു. തല്‍ഫലമായി, ഏകദേശം 60,000 നിവാസികള്‍ക്ക് വടക്കന്‍ ഇസ്രായേലില്‍ മാസങ്ങളോളം വീടുകള്‍ വിട്ടുപോകേണ്ടിവന്നു.
ഏകദേശം രണ്ട് മാസം മുമ്പ്, അതിര്‍ത്തി മേഖലയില്‍ നിന്ന് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹിസ്ബുള്ളയെ തുരത്താന്‍ ഇസ്രായേല്‍ ലെബനനില്‍ പരിമിതമായ കര ആക്രമണം ആരംഭിച്ചു. അതേ സമയം, നിരവധി ലക്ഷ്യങ്ങളില്‍ വന്‍ വ്യോമാക്രമണം നടത്തുകയും അതില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല കൊല്ലപ്പെടുകയും ചെയ്തു.
"ഹിസ്ബുള്ള കരാര്‍ ലംഘിക്കുകയും സ്വയം ആയുധമാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍, ഞങ്ങള്‍ ആക്രമിക്കും" തീവ്രവാദ മിലീഷ്യ ഒരു റോക്കറ്റ് വെടിവയ്ക്കുകയോ തുരങ്കം കുഴിക്കുകയോ ചെയ്താല്‍ ഇത് ബാധകമാണ് എന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ലോക നേതാക്കള്‍ സന്തോഷം രേഖപ്പെടുത്തി. ഫ്രാന്‍സും യുഎസും ഇറ്റലിയും ജര്‍മ്മനിയും മറ്റ് ഗവണ്‍മെന്റുകളും ഇക്കാര്യത്തില്‍ തൃപ്തിയറിയിച്ചു. അതേസമയം ഇസ്രായേല്‍~മോള്‍ഡോവന്‍ റബ്ബിയെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ മൂന്ന് ഉസ്ബെക്ക് പൗരന്മാരെ പോലീസ് അറസ്ററ് ചെയ്തതായി യുഎഇ അറിയിച്ചു.
ഉക്റൈന്‍ റഷം
യുഎസ് മിസൈലുകള്‍ ഉപയോഗിച്ച്! റഷ്യയ്ക്കെതിരായ ഉക്രെയ്ന്‍ വലിയ ആക്രമണം നടത്തി. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഇന്നുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണം ആണിത്. വിമാന വിരുദ്ധ പ്രതിരോധം, ഫൈറ്റര്‍ ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍ എന്നി മാര്‍ഗ്ഗങ്ങളിലൂടെ വലിയ തിരിച്ചടി നല്‍കുകയാണ്.
റഷ്യന്‍ മണ്ണില്‍ ഉക്രേനിയന്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത് ~ യുഎസ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മോസ്കോയില്‍ ഞെട്ടല്‍ ഉളവാക്കി. റഷ്യന്‍ വ്യോമതാവളത്തിന് നേരെ യുൈ്രകന്‍ ആദ്യമായി യുഎസ് മിസൈലുകള്‍ പ്രയോഗിച്ചിരിയ്ക്കയാണ്.

Comments: