Today: 24 Oct 2024 GMT   Tell Your Friend
Advertisements
എച്ച്ഐവിക്ക് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു
Photo #1 - Europe - Otta Nottathil - hiv_vaccine_test
ലണ്ടന്‍: എയ്ഡ്സിനു കാരണമാകുന്ന ഹ്യൂമന്‍ ഇമ്യൂണോ വൈറസിനെ (എച്ച്ഐവി) പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം വിജയകരം. വര്‍ഷത്തില്‍ രണ്ടു കുത്തിവെയ്പ്പ് എടുത്താല്‍ എച്ച്ഐവി ബാധയില്‍നിന്ന് പൂര്‍ണ പ്രതിരോധം കൈവരിക്കാനാകുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലും യുഗാണ്ടയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. രണ്ട് രാജ്യങ്ങളില്‍ മൂന്നിടങ്ങളിലായി നടത്തിയ പരീക്ഷണത്തില്‍ സ്ത്രീകള്‍ക്ക് ഈ മരുന്നിലൂടെ പൂര്‍ണസുരക്ഷയൊരുക്കുന്നതായി കണ്ടെത്തി. എച്ച്ഐവി ബാധ വളരെയധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്.

എച്ച്ഐവി അണുബാധ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി അണുബാധക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രീ~എക്സ്പോഷര്‍ പ്രൊഫൈലാക്സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. ഗിലിയഡ് സയന്‍സസ് എന്ന അമേരിക്കന്‍ കമ്പനിയാണ് ഗവേഷണത്തിനുപിന്നില്‍. നിലവില്‍ രണ്ടുതരം ഗുളികകള്‍ ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഈ ഗുളികകളേക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു.

ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്.ഐ.വി അണുബാധയുണ്ടാവുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
- dated 09 Jul 2024


Comments:
Keywords: Europe - Otta Nottathil - hiv_vaccine_test Europe - Otta Nottathil - hiv_vaccine_test,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
more_migratioon_to_asia_than_europe
കുടിയേറ്റം കൂടുതല്‍ യൂറോപ്പിലേക്കല്ല, ഈ ഏഷ്യന്‍ രാജ്യത്തേക്കാണ് Recent or Hot News
തുടര്‍ന്നു വായിക്കുക
turkey_terrorst_attack_kills_5
തുര്‍ക്കിയില്‍ ഭീകരാക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
demand_for_nurses_nursing_courses_to_go_down
നഴ്സുമാര്‍ക്കും നഴ്സിങ് കോഴ്സുകള്‍ക്കും ഡിമാന്‍ഡ് കുറയും? Recent or Hot News
തുടര്‍ന്നു വായിക്കുക
visa_on_arrival_uae
യുകെയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pope_declared_14_saints_oct_20_2024
ഡമാസ്ക്കസ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ 14 പേര്‍ വിശുദ്ധരാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തില്‍ കത്തോലിക്കരുടെ എണ്ണം കൂടി
തുടര്‍ന്നു വായിക്കുക
ഹംഗറി ശക്തമായ കുടിയേറ്റ വിരോധത്തിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us