ഈ വര്‍ഷത്തെ ആഘോഷത്തിന്റെ മുഖ്യാതിഥിയായി ക്രാക്കോവിലെ ഇന്ത്യയുടെ ഓണററി കോണ്‍സല്‍ ജനറല്‍ അലക്സാണ്ട്ര ഗ്ളോഡ് അഹമ്മദ് പങ്കെടുക്കും. ഇവരുടെ സാന്നിധ്യം ആഘോഷത്തിന്റെ പ്രാധാന്യത്തെയും അന്തര്‍ദേശീയ സ്വഭാവത്തെയും എടുത്തുകാട്ടാന്‍ ഉപകരിയ്ക്കും.
ചടങ്ങുകള്‍ രാവിലെ 10 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിക്കും. 11 മണിക്ക് മെയിന്‍ സ്റേറജില്‍ നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിനു ശേഷം, കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടും. ചെണ്ടമേളം, മാവേലിയുടെ എഴുന്നെള്ളത്ത്, പുലിക്കളി, തിരുവാതിര തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ ആസ്വാദകര്‍ക്കായി മിഴിതുറക്കും.
ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. 25 ലധികം വ്യത്യസ്ത വിഭവങ്ങള്‍ അടങ്ങിയ ഓണവിരുന്ന് കേരളത്തിന്റെ സമ്പന്നമായ പാചക പാരമ്പര്യത്തെ വിളിച്ചോതും. തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യ ഐക്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാവും.
ഉച്ചയ്ക്കുശേഷം നടക്കുന്ന പരിപാടികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കളികള്‍ ഉള്‍പ്പെടും. നാരങ്ങ~സ്പൂണ്‍ മത്സരം, വടംവലി തുടങ്ങിയ പരമ്പരാഗത കളികള്‍ ഔട്ട്ഡോര്‍ ഗാര്‍ഡനിലും, ഇവന്റ് ഹാളില്‍ വിവിധ ഇന്‍ഡോര്‍ ഗെയിമുകളും നടക്കും.
സന്ധ്യയോടെ നടക്കുന്ന സാംസ്കാരിക പരിപാടികളില്‍ ക്ളാസിക്കല്‍ ഇന്ത്യന്‍ നൃത്തരൂപങ്ങളും, പ്രാദേശിക പോളിഷ് കലാകാരന്മാരുടെ പ്രകടനവും സംയുക്തമായി അരങ്ങിലെത്തുമ്പോള്‍ രണ്ട് സംസ്കാരങ്ങളുടെയും സംഗമത്തെ പ്രതിനിധീകരിക്കും.
ഓണം കേവലം ഒരു ഉത്സവമല്ല. ഇത് ഞങ്ങളുടെ കേരളത്തിലെ വേരുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും, ഞങ്ങളുടെ സംസ്കാരം പോളിഷ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുള്ള അവസരവുമാണ്. ക്രാക്കോവിലെ ഓണാഘോഷം വിവിധ സംസ്കാരങ്ങളെ ഒരുമിപ്പിക്കുകയും, സമൂഹങ്ങള്‍ തമ്മിലുള്ള ധാരണയെ വളര്‍ത്തുകയും ചെയ്യും. ഒപ്പം കേരളീയ പാരമ്പര്യത്തെ മുന്നോട്ടു നയിക്കുന്ന നമ്മുടെ സാംസ്കാരിക വൈവിധ്യത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്ററിന്റെ പ്രസിഡന്റും KAP സ്ഥാപക അംഗവുമായ അലക്സ് കുഞ്ചെറിയ പറഞ്ഞു.
ആഘോഷം ക്രാക്കോവിലെ കേരളീയ സമൂഹത്തിന് സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ പുതുക്കാനുള്ള അവസരമാകുമെന്നു മാത്രമല്ല, പോളണ്ടിലെ സ്ഥാനികര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അനുഭവിച്ചറിയാനുള്ള അപൂര്‍വ്വ അവസരം നല്‍കുകയുമാണ്.
ലിങ്ക്:
https://www.kap.org.pl/krakowonam2024
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് മുന്‍കൂട്ടി രജിസ്ററര്‍ ചെയ്യാനും, ഈ വര്‍ഷത്തെ ഓണാഘോഷം ക്രാക്കോവിലെ സാംസ്കാരിക കലണ്ടറിലെ പ്രധാന ഇനമായി മാറ്റാനും KAP ഭരണസമിതി ഏവരേയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ലിങ്ക്:
https://www.kap.org.pl/krakowonam2024

Comments: