സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്

News Photo 1 - Europe - Otta Nottathil - literature_nobel_2024
സ്റേറാക്ഹോം: സാഹിത്യ നൊബേല്‍ സ്വന്തമാക്കി ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്. കവിത പോലെ അതി മനോഹരമായ ഗദ്യസാഹിത്യമെന്നാണ് ഹാന്‍ കാങ്ങിന്‍റെ എഴുത്തിനെ സ്വീഡിഷ് അക്കാഡമി വിശേഷിപ്പിച്ചത്.

ചരിത്രപരമായ വേദനകള്‍ക്ക് നേര്‍ക്ക് നേര്‍ നിന്നു കൊണ്ടും അതീവലോലമായ മനുഷ്യ ജീവിതത്തെ വെളിപ്പെടുത്തിക്കൊണ്ടുമുള്ള എഴുത്താണ് ഹാനിന്‍റേതെന്നും കമ്മിറ്റി പരാമര്‍ശിച്ചു. നൊബേല്‍ കമ്മിറ്റിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്സ് മാം ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. 53കാരിയായ ഹാന്‍ എഴുതിയ ദി വെജിറ്റേറിയന്‍ എന്ന പുസ്തകം 2016ലെ ബുക്കര്‍ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഒരു സ്ത്രീ മാംസാഹാരം ഒഴിവാക്കാനായി തീരുമാനിക്കുന്നതും അതിന്‍റെ തുടര്‍ച്ചയുമാണ് നോവലിന്‍റെ പ്രമേയം. ഹാനിന്‍റെ ഹ്യൂമന്‍ ആക്റ്റ് എന്ന നോവല്‍ 2018ലെ ബുക്കര്‍ പുരസ്കാര ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

സാഹിത്യ നൊബേല്‍ നിരന്തരമായി യൂറോപ്യന്‍, നോര്‍ത്ത് അമെരിക്കന്‍ പുരുഷ എഴുത്തുകാര്‍ക്കാണ് ലഭിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ക്ക് അറുതി കുറിച്ചു കൊണ്ടാണ് ഇത്തവണത്തെ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതു വരെ 119 സാഹിത്യ നൊബേലുകള്‍ പ്രഖ്യാപിച്ചതില്‍ 17 സ്ത്രീകള്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. 2022ല്‍ സാഹിത്യ നൊബേല്‍ നേടിയ ആനി എര്‍ണോക്സ് ആണ് പട്ടികയിലെ അവസാനത്തെ സ്ത്രീ ആയിരുന്നത്. വെള്ളിയാഴ്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിക്കും.
- dated 11 Oct 2024

Comments:

Keywords: Europe - Otta Nottathil - literature_nobel_2024 Europe - Otta Nottathil - literature_nobel_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

nobel_prize_physics_Francis_Halzen_2026_
യൂറോപ്പ് പ്രപഞ്ചത്തിലെ 'പ്രേതകണങ്ങളെ' കുടുക്കിയ ശാസ്ത്രജ്ഞന് അംഗീകാരം; ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ഫ്രാന്‍സിസ് ഹാല്‍സെന്: ഐസ്ക്യൂബ് ഒബ്സര്‍വേറ്ററിയിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ ചുരുളഴിച്ചതിന് ആദരം
euro_last_17_months_finance_crisis_france_affected_euro_zone_oct_06_2026
യൂറോപ്പ് യൂറോ 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; ഫ്രാന്‍സിലെ സാമ്പത്തിക അനിശ്ചിതത്വം യൂറോസോണിനെ പിടിച്ചുലയ്ക്കുന്നു: ഇന്ധനവിലയും ജീവിതച്ചെലവും വീണ്ടും കൂടിയേക്കും; പ്രവാസികള്‍ അറിയേണ്ട വിവരങ്ങള്‍
യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'