വത്തിക്കാന്‍സിറ്റി: മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണച്ചടങ്ങ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഡിസം. 7 ന് ശനിയാഴ്ച വൈകുന്നേരം വത്തിക്കാന്‍ സമയം നാലിന് നടക്കും. പേപ്പല്‍ ബസിലിക്കയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് മാര്‍ കൂവക്കാട്ട് ഉള്‍പ്പടെ 21 പേരെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തുക. വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തി ചരിത്രത്തില്‍ ഇടപിടിച്ച വ്യക്തിയാണ് നിയുക്ത കര്‍ദ്ദിനാള്‍. ചങ്ങനാശേരി കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നവം. 24 നാണ് മോണ്‍. ജോര്‍ക്ക് കൂവക്കാട്ടിനെ മെത്രാപ്പോലീത്തയായി അഭിഷിക്തനാക്കിയത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം . മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്ററീഫന്‍ ചിറപ്പണത്ത്, മോണ്‍.റവ.ഡോ. ജെയിംസ് പാലയ്ക്കല്‍ ഉള്‍പ്പടെ സഭാ മേലധ്യക്ഷന്മാരുടെ ഒരു നീണ്ട നിരതന്നെ എത്തിയിട്ടുണ്ട്. കൂടാതെ ചങ്ങനാശേരി അതിരൂപതയില്‍ നിന്നും വലിയതും ചെറിയതും ഗ്രൂപ്പുകളായും ലോകമെമ്പാടുമുള്ള ചങ്ങനാശേരി അതിരൂപതക്കാരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.
Comments: