സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗം ഉടന്‍ ചേരും. എച്ച്1 എന്‍1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതിനു മുന്‍പ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
ആഫ്രിക്കയില്‍ മാത്രം 15,000 പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചപ്പോള്‍, ഇതില്‍ 461 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 160 ശതമാനം കൂടുതലാണ് രോഗബാധ.
1958~ല്‍ ഡെന്മാര്‍ക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരില്‍ ആദ്യമായി എംപോക്സ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലാണ്. 2022 മുതല്‍ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്.
ഇന്ത്യയില്‍ ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും 2022ല്‍ തന്നെയാണ്. കേരളത്തില്‍ ഒരു 35 വയസുകാരനിലായിരുന്നു അത്. രോഗം ബാധിച്ച മൃഗങ്ങള്‍, രോഗിയുടെ ശരീരസ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്.

Comments: