സിസ്റൈ്റന്‍ ചാപ്പലില്‍, പുറംലോകവുമായി ബന്ധമില്ലാതെ കര്‍ദിനാള്‍മാര്‍ സഭകൂടിയാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. ആരെങ്കിലും ഒരാള്‍ക്ക് മൂന്നില്‍രണ്ട് ഭൂരിപക്ഷം കിട്ടുന്നതു വരെ രഹസ്യ ബാലറ്റ് തുടരും.
നിലവില്‍ വോട്ടവകാശമുള്ള 138 കര്‍ദിനാള്‍മാരില്‍ 110 പേരെയും ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നിയമിച്ചവരാണ്. മുന്‍കാലങ്ങളിലെ അപേക്ഷിച്ച് ഏഷ്യക്കും ആഫ്രിക്കയ്ക്കും ലാറ്റിന്‍ അമെരിക്കയ്ക്കും ഇപ്പോള്‍ കൂടുതല്‍ പ്രാതിനിധ്യമുണ്ട്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായി ആഫ്രിക്കയില്‍നിന്നോ ഏഷ്യയില്‍നിന്നോ ഉള്ള ഒരു കര്‍ദിനാള്‍ കത്തോലിക്കാ സഭയുടെ 267ാം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടാന്‍ ഇത്തവണ സാധ്യത കൂടുതലാണ്.
ഘാനയില്‍നിന്നുള്ള പീറ്റര്‍ ടര്‍ക്ക്സണ്‍, കോംഗോയില്‍ നിന്നുള്ള ഫ്രിഡോലിന്‍ അംബോംഗോ എന്നിവരുടേതാണ് ആഫ്രിക്കയില്‍നിന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്ന പേരുകള്‍. യാഥാസ്ഥിതിക പക്ഷത്ത് നിലകൊള്ളുന്ന ഇരുവരും അവരവരുടെ രാജ്യങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ ശ്രദ്ധേയരായിരുന്നു.
ഏഷ്യയില്‍നിന്നുള്ള കര്‍ദിനാള്‍മാരില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഫിലിപ്പീന്‍സിലെ മനിലയില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ലൂയി ടാഗിളിനാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെ പാവങ്ങളോടുള്ള കരുണയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നിലപാടുകളുമാണ് അദ്ദേഹത്തെയും ശ്രദ്ധേയനാക്കുന്നത്.
എന്നാല്‍, സഭയിലെ യാഥാസ്ഥിതിക പക്ഷം പിന്തുണ നല്കാന് സാധ്യതയുള്ള കര്‍ദിനാള്‍ ഹംഗറിയില്‍നിന്നുള്ള പീറ്റര്‍ എര്ദോയാണെന്നും വിലയിരുത്തപ്പെടുന്നു. വിവിധ സഭകളുടെ ഐക്യത്തിനു വേണ്ടി നിരന്തരം വാദിക്കുന്ന ആളാണ് കര്‍ദിനാള്‍ എര്‍ദോ.
നിലവില്‍ വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍ പിയട്രോ പരോലിനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഇറ്റലിയില്‍ നിന്നുള്ള മാറ്റിയോ സുപ്പി, മാള്‍ട്ടയില്‍നിന്നുള്ള മരിയോ ഗ്രെച്ച് എന്നിവരാണ് പരിഗണിക്കപ്പെടാനിടയുള്ള മറ്റു പ്രമുഖര്‍.

Comments: