ഓണം ഒരു ഉല്‍സവം മാത്രമല്ല സംസ്ക്കാരവും കൂടിയാണെന്ന് ഓര്‍മ്മപ്പിയ്ക്കുന്ന ഗാനം സംഗീതപ്രേമികള്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. കവിയും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ സ്വിറ്റ്സര്‍ലണ്ടില്‍ താമസിക്കുന്ന ബേബി കാക്കശ്ശേരിയുടെ വരികള്‍, രചനയിലും കവിത്വത്തിലും പ്രാസത്തിലും എന്നും മികച്ചു നില്ക്കുന്ന ഒരു പ്രത്യേകത പുതിയ ഗാനത്തിലും പ്രതിഫലിക്കുന്നുണ്ട്, ബിജു മൂക്കന്നൂരിന്റെ സംഗീതത്തിന് കുറിയാക്കോസ് വറുഗീസാണ് ഓര്ക്കസ്ട്രേഷന് നല്‍കിയത്. അഭിജിത്ത് കൊല്ലവും, അന്ന ബേബിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്.
വരികള്‍ക്കനുയോജ്യമായ രീതിയില്‍ ദൃശ്യഭംഗി ആവിഷ്ക്കരിച്ചത് ഷൈജു ലൂയീസ് ആണ്. ഗ്രേസ് മീഡിയ നിര്‍മ്മിച്ച ആല്‍ബം സ്വിസ് സഞ്ചാരി യൂട്യൂബ് ചാനലിലൂടെയാണ് അത്തപ്പൂങ്കാറ്റ് അത്തറുവീശി പ്രേക്ഷകരിലെത്തിയത്.
ഗാനം ആസ്വദിയ്ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ളിക് ചെയ്യുക.
https://www.youtube.com/watch?v=1JM5EwDRPtA

Comments: