ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബുധനാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.
പാപ്പായുടെ ആഗ്രഹിപ്രകാരം ഭൗതിക ശരീരം എല്ലാ മുന്‍ഗാമികളെയും പോലെ ഒരു കാറ്റഫാല്ക്കില്, ഗംഭീരമായ രീതിയില്‍ ആയിരിക്കില്ല കിടത്തുന്നത്, മറിച്ച് തുറന്ന ശവപ്പെട്ടിയിലാണ്.
വത്തിക്കാനിലെ തന്റെ സ്വകാര്യ ചാപ്പലില്‍ പാപ്പ മുന്‍കാലങ്ങളില്‍ പുലര്‍ച്ചെ കുര്‍ബാന നടത്തിയിരുന്ന അള്‍ത്താരയില്‍ ആണ് ഇപ്പോള്‍ മൃതദേഹം കിടക്കുന്നതായി ചിത്രങ്ങള്‍ കാണിക്കുന്നത്. സ്വിസ് ഗാര്‍ഡിന്റെ രണ്ട് സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ട്.
വത്തിക്കാന്‍ പറയുന്നതനുസരിച്ച്, മരിച്ച വൈദികന് ചുവന്ന മേലങ്കിയും വെള്ള ബിഷപ്പിന്റെ മിറ്ററും ധരിപ്പിച്ചാണ് കിടത്തിയിരിയ്ക്കുന്നത്.
സ്വര്‍ണ്ണത്തിനും ആഡംബരത്തിനും പകരം ലളിതമായ തടി ശവപ്പെട്ടിശവപ്പെട്ടിയില് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോള്‍ അന്ത്യവിശ്രമത്തിനായി കിടത്തിയിരിയ്ക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ കൈകളില്‍ ജപമാലയും ഉണ്ട്.
മരണ പ്രോട്ടോക്കോളില്‍ പേരുള്ളവര്‍ ഇപ്പോള്‍ അരികിലുണ്ട്., ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്ററ റേ, സ്റേററ്റ് സെക്രട്ടറി പിയട്രോ പരോളിന്, മാസ്ററര് ഓഫ് സെറിമണി, ആര്‍ച്ച് ബിഷപ്പ് ഡീഗോ ജിയോവാനി റാവെല്ലി, കര്‍ദ്ദിനാള്‍ കാമര്‍ലെംഗോ കെവിന് ജോസഫ് ഫാരെല്‍, മാസ്ററര് ഓഫ് സെറിമണിസ് ലുബോമിര്‍ വെല്നിറ്റ്സ് എന്നിവരാണ് അവര്‍.
പാപ്പായുടെ മൃതദേഹം നാളെ (ബുധന്‍ ) രാവിലെ 9 മണിക്ക് റോമിലെ സെന്റ് പീറ്റേഴ് സ് ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ് നാളെ മുതല്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആയിരക്കണക്കിന് തീര്‍ഥാടകര്‍ വിടപറയാന്‍ കത്തീഡ്രലിലേക്ക് ഒഴുകിയെത്തും. സംസ്കാര ചടങ്ങുകള്‍ അടുത്ത ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.
ഫ്രാന്‍സിസിനെ എവിടെ അടക്കം ചെയ്യും?
തുടര്‍ന്ന് ഒമ്പത് ദിവസത്തെ ദുഃഖാചരണം. എല്ലാ ദിവസവും കുര്‍ബാന, പ്രാര്‍ത്ഥന, ചടങ്ങുകള്‍ എന്നിവയുണ്ട്. ഫ്രാന്‍സിസിന്റെ മുന്ഗാമികളില് മിക്കവരും ആഗ്രഹിച്ചതുപോലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അടക്കം ചെയ്യപ്പെടില്ല.
റോമിലെ നാല് പ്രധാന പള്ളികളില്‍ ഒന്നാണ് റോമിലെ സാന്താ മരിയ മഗ്ഗിയോര്‍. പഴയ മരിയന്‍ ഐക്കണ്‍ സാലസ് പോപ്പുലി റൊമാനി ഇവിടെയുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പോണ്ടിഫിക്കേറ്റ് സമയത്ത് വിദേശ യാത്രകള്‍ക്ക് മുമ്പും ശേഷവും അവളുടെ മുമ്പാകെ പ്രാര്‍ത്ഥിച്ചിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര് ശവസംസ്കാര ചടങ്ങുകള്‍ക്കായി എത്തും. 80 വയസ്സിന് താഴെയുള്ള എല്ലാ കര്‍ദ്ദിനാള്‍മാരും മുന്‍ നിരയില്‍ ഇരിക്കും. പാപ്പായുടെ മാതൃരാജ്യമായ അര്‍ജന്റീനയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങളും റോമില്‍ എത്തും. വലിയൊരു ജനാവലി പാപ്പയുടെ വിടവാങ്ങലിന് സാക്ഷ്യം വഹിയ്ക്കും.
ആഗേങള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പാ 88~ാംം വയസ്സിലാണ് കാലം ചെയ്തത്. ഈസ്ററര് തിങ്കളാഴ്ച കര്‍ദ്ദിനാള്‍ കെവിന് ഫാരെല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.: "തിങ്കളാഴ്ച രാവിലെ 7:35 ന്, റോമിലെ ബിഷപ്പ് ഫ്രാന്‍സിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെയും സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചു എന്നാണ് കര്‍ദ്ദിനാള്‍ ഫാരെല്‍ അറിയിച്ചത്.
അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മാര്‍പാപ്പ മരണപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാന്‍ തീരുമാനിച്ചത്. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന് സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പയുടെ മരണപത്രത്തില്‍ പറഞ്ഞിരുന്നു.

Comments: