30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് യുഎസ് മുന്നോട്ടുവച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ യു.എസ്~ യുക്രെയ്ന്‍ ഉദ്യോഗസ്ഥരുടെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ടുവെച്ചത്. തുടര്‍ന്ന് കരാറിലെ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ മൂലം സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും പ്രതിസന്ധിയുടെ മൂലകാരണം ഇല്ലാതാക്കുകയും വേണമെന്ന് പുടിന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് യു.എസുമായി ചര്‍ച്ചകള്‍ നടത്തും. ട്രംപിനെ വിളിക്കും. യുക്രെയ്നെ സംബന്ധിച്ചടുത്തോളം 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ എന്നത് ഗുണകരമായ കാര്യമാണ്. യുക്രെയ്ന്‍ സൈന്യത്തെ പരിശീലിപ്പിക്കാന്‍ ഈ 30 ദിവസത്തെ ഉപയോഗിക്കുമോയെന്ന ആശങ്കയും വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ പങ്കുവെച്ചു.
കുര്‍സ്കിന്റെ കാര്യത്തിലടക്കം ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യുക്രെയ്ന്‍ കുര്‍സ്കിന്റെ ചില ഭാഗങ്ങള്‍ മുമ്പ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഈ ഭാഗങ്ങള്‍ തിരികെ പിടിച്ചുവെന്നും റഷ്യന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. കീഴടങ്ങുകയോ മരിക്കുകയോ മാത്രമാണ് യുക്രെയ്ന് കുര്‍സ്കില്‍ ആകെ ചെയ്യാവുന്നത്. ഈ മേഖല സംബന്ധിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ എന്ത് തീരുമാനമുണ്ടാകുമെന്നും പുടിന്‍ ചോദിച്ചു.

Comments: