ഒരു സമയത്ത് യൂറോപ്യന്‍ കുടിയേറ്റത്തിന് ഒരുപാട് മലയാളികള്‍ക്ക് നാട്ടിലെ ഏജന്റുമാര്‍ ശുപാര്‍ശ ചെയ്തിരുന്ന രാജ്യമാണ് മാള്‍ട്ട. മാള്‍ട്ടയില്‍ നിന്ന് വിസ കിട്ടാന്‍ എളുപ്പമാണെന്ന പ്രചരണം യഥാര്‍ഥത്തില്‍ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. 27 ഷെങ്കന്‍ രാജ്യങ്ങളില്‍, വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിന്റെ തോത് ഏറ്റവും കൂടുതലുള്ള രാജ്യമാണ് മാള്‍ട്ട എന്നതാണ് യാഥാര്‍ഥ്യം. ഇവിടെ ലഭിക്കുന്ന അപേക്ഷകളില്‍ 37.6 ശതമാനം നിരസിക്കപ്പെടുകയാണ്.
വിസ നിരസിക്കുന്ന കണക്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എസ്റേറാണിയയും എസ്റ്റോണിയയും ബെല്‍ജിയവുമാണ്. ഷെങ്കന്‍ മേഖലയില്‍ ആകെ നിരസിക്കപ്പെടുന്ന അപേക്ഷകളില്‍ ഏറെയും ഈജിപ്റ്റ്, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതാണെന്നും കണക്കുകള്‍ തെളിയിക്കുന്നു.
ഇക്കാര്യത്തില്‍ യുഎഇ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കാര്യത്തിലും പ്രശ്നമാണ്. രണ്ടും മൂന്നും രാജ്യങ്ങളില്‍ ഈ രണ്ടു രാജ്യക്കാരാണ്. പാക്കിസ്ഥാന്‍, ലെബനന്‍, ഇറാന്‍ എന്നിവിടിങ്ങളില്‍ നിന്നുള്ളവരുടെയും കാര്യത്തില്‍ പ്രതീക്ഷ കുറവാണ്.
അപേക്ഷ നിരസിക്കാന്‍ സാധ്യതയുള്ള ഷെങ്കന്‍ മേഖലാ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് സ്വീഡനാണ്, അഞ്ചാമത് ഡെന്‍മാര്‍ക്കും.

Comments: