സ്റേറാക്ഹോം: സ്വീഡനിലെ മുതിന്നവരുടെ സ്കൂള്‍ കാമ്പസിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ഇതില്‍ അക്രമിയും ഉള്‍പ്പെടുന്നു.
പരിേ1റ്റ ആറുപോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സ്റേറാക്ക്ഹോമില്‍ നിന്ന് 200 കിലോമീറ്റര്‍ പടിഞ്ഞാറ് ഒറെബ്രോ നഗരത്തിലെ ഒരു കാമ്പസിലാണ് വെടിവയ്പ് നടന്നത്.
ചൊവ്വാഴ്ച, 12:30 ന് റിസ്ബര്‍ഗ്സ്ക സ്കൂള്‍ കാമ്പസില്‍ ഉണ്ടായ സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അജ് ഞാതമായി തുടരുകയാണ്.
സ്വീഡനിലെ രാജാവും രാജ്ഞിയും പ്രധാനമന്ത്രിയും മുതിര്‍ന്ന വിദ്യാഭ്യാസ കേന്ദ്രം സന്ദര്‍ശിച്ചു.
35 വയസ്സുള്ള തൊഴില്‍ രഹിതനായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പ്രതിക്ക് പ്രത്യയശാസ്ത്രപരമായ ഉദ്ദേശ്യങ്ങളുണ്ടെന്ന് തെളിവുകളൊന്നുമില്ലെന്ന് സ്വീഡിഷ് പോലീസ് പറഞ്ഞു, അക്രമി ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുകയും സംഭവസ്ഥലത്ത് തന്നെ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

Comments: