42 ടീമുകള്‍ പങ്കെടുക്കുന്ന ആവേശകരമായ മത്സരത്തിലെ ഒന്നാം സ്ഥാനത്ത് എത്തുന്ന വിജയികള്‍ക്ക് 501 യൂറോയും സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും രണ്ടാമതായി എത്തുന്ന വിജയിക്ക് 301 യൂറോയും എവര്‍ ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 201 യൂറോയും എവര്‍ ട്രോഫിയും നല്‍കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരഭിച്ചുവെന്ന് റീജണല്‍ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്ററ്യന്‍ സെക്രട്ടറി ജിത്തു എന്നിവര്‍ അറിയിച്ചു. മാര്‍ച്ച് 2 വരെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ് .
ഡബ്ളിന്‍ റീജിയന്‍ പിതൃവേദി ഒരുക്കുന്ന സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണല്‍ ഡയറക്ടര്‍ റവ.ഫാ സിജോ ജോണ്‍ വെങ്കിട്ടക്കല്‍ അറിയിച്ചു. For further information please Contact Siby 0894488895 Jithu 0870619820

Comments: