മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റര്‍ ചെയര്‍മാനും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററും (എംബിആര്‍എസ്സി) യൂറോപ്യന്‍ എയ്റോസ്പേസ് കമ്പനിയായ തേല്‍സ് അലീനിയ സ്പേസും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ ആദ്യത്തെ എമിറാത്തി അറബ് ബഹിരാകാശയാത്രികന് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് വഴിയൊരുക്കുമെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
ബഹിരാകാശ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളായ അമെരിക്ക, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി.

Comments: