യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിക്കുകയാണ് മേഖലയില്‍ നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അടിസ്ഥാനമെന്ന പ്രമേയം 80 രാജ്യങ്ങള്‍ അംഗീകരിച്ചു. പങ്കെടുത്തതില്‍ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണ്.
ആണവ സുരക്ഷ, ഭക്ഷ്യ സുരക്ഷ, തടവുകാരുടെ കൈമാറ്റം എന്നിവയിലൂന്നിയായിരുന്നു പ്രമേയം. സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റേറാക്ക് റിസോര്‍ട്ടിലാണ് രണ്ട് ദിവസത്തെ സമ്മേളനം നടന്നത്.

Comments: