2022 ല്‍ 89,000 സ്ത്രീകളായിരുന്നു കൊല്ലപ്പെട്ടിരുന്നത്. 2023 ല്‍ നാലായിരത്തോളം കൊലപാതകങ്ങളില്‍ കുറവുണ്ടായി. എന്നാല്‍ ഉറ്റവരാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ആഫ്രിക്കയാണ് അടുത്ത ബന്ധമുള്ള പുരുഷന്മാരാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 2023 ലെ കണക്ക് പ്രകാരം രണ്ടാമത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ മേഖലയാണ്. ലോക ശരാശരിയുടെ 0.8 ശതമാനം സ്ത്രീകളുടെ കൊലപാതകങ്ങളും നടന്നത് ഏഷ്യന്‍ മേഖലയിലാണ്.
തൊട്ടുപിന്നില്‍ അമേരിക്കയും പസഫിക് ദ്വീപ് പ്രദേശങ്ങളുമാണ്. അമേരിക്ക~യൂറോപ് മേഖലകളില്‍ പങ്കാളികളാണ് പ്രതിസ്ഥാനത്തെങ്കില്‍~ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മറ്റു പുരുഷ ബന്ധുക്കളാണ് പ്രതികള്‍. ഈ കണക്കുകള്‍ പൂര്‍ണമല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമ കണക്കുകള്‍ സൂക്ഷിക്കുകയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണിത്.
ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, കൊളംബിയ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്. ഫ്രാന്‍സില്‍ 2019~2022 കാലയളവിലുണ്ടായ 79 ശതമാനം സ്ത്രികളുടെ കൊലപാതകങ്ങളിലും പങ്കാളികളായിരുന്നു പ്രതികള്‍. 5 ശതമാനത്തോളം കേസുകള്‍ ലൈംഗികാതിക്രമങ്ങള്‍ കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളാണ്. ദക്ഷിണാഫ്രിക്കയില്‍ 2020~2021നുമിടയില്‍ ആകെ സ്ത്രികളുടെ കൊലപാതകങ്ങളില്‍ 9 ശതമാനം മാത്രമാണ് വീടിനുപുറത്ത് നടന്നത്.
ഈ രാജ്യങ്ങളിലെ മിക്ക ഗാര്‍ഹിക കൊലപാതകങ്ങളിലെയും ഇരകള്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ഏതെങ്കിലും വിധത്തില്‍ നിയമ സുരക്ഷ തേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് സ്ത്രീകളെന്ന പോലെ തന്നെ പുരുഷന്മാരും ഇരകളാകുന്നുണ്ടെന്നതും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ലെ കണക്കനുസരുച്ച് ആഗോളതലത്തില്‍ കൊലപ്പെട്ടവരില്‍ 80 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 12 ശതമാനം ആണ് ഗാര്‍ഹിക പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടത് എന്നതാണ് വ്യത്യാസം.

Comments: