മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഉടനെ മരിക്കുമെന്ന് യുൈ്രകന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി. പുടിന്‍റെ മരണത്തോടെ യുദ്ധം അവസാനിക്കുമെന്നും സെലന്‍സ്കി പറഞ്ഞു. ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെലന്‍സ്കിയുടെ വിവാദ പരാമര്‍ശം. മരിക്കുന്നതു വരെ അധികാരത്തില്‍ തുടരാനാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നും സെലന്‍സ്കി പറഞ്ഞു.
പുടിന്‍റെ ആരോഗ്യനില സംബന്ധിച്ച് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ കൈകാലുകള്‍ വിറയ്ക്കുന്നത് ആരോഗ്യനില മോശമായി എന്നതിന്‍റെ തെളിവാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ കാര്യം സംബന്ധിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments: