Today: 13 May 2025 GMT   Tell Your Friend
Advertisements
റഷ്യന്‍ പ്രദേശങ്ങളിലേക്ക് അധിനിവേശം നടത്തുന്നതായി യുക്രെയിന്റെ സ്ഥിരീകരണം
Photo #1 - Europe - Otta Nottathil - zelensky_ukraine_invading_russia
കീവ്: റഷ്യയിലേയ്ക്ക് അതിര്‍ത്തി കടന്നുള്ള ആക്രമണം യുക്രെയ്ന്‍ നടത്തുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലെന്‍സ്കിയുടെ സ്ഥിരീകരണം. റഷ്യയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയ്ക്കുള്ളിലെ കുര്‍സ്ക് പ്രവിശ്യയിലാണ് പത്തു കിലോമീറ്ററോളം യുക്രെയ്ന്‍ സൈന്യം കടന്നാക്രമണം നടത്തുന്നത്. യുക്രെയ്നിന്‍റെ റഷ്യന്‍ കടന്നു കയറ്റം തുടങ്ങിയിട്ട് ഇത് ആറാം ദിവസമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഷ്യയ്ക്കുള്ളില്‍ പത്തു കിലോമീറ്ററില്‍ കൂടുതല്‍ പ്രദേശത്തേയ്ക്ക് യുക്രെയ്ന്‍ സൈനികര്‍ അതിവേഗം മുന്നേറിയത്. 2022 ഫെബ്രുവരിയില്‍ മോസ്കോ ഉക്രെയ്നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്നിന്‍റെ ഭാഗത്തു നിന്നുമുള്ള ഏറ്റവും വലിയ കടന്നു കയറ്റമാണിത്.

ഉക്രെയ്നില്‍, തലസ്ഥാനമായ കീവിലും മറ്റ് നിരവധി പ്രദേശങ്ങളിലും ഞായറാഴ്ച പുലര്‍ച്ചെ റഷ്യന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായതായി പ്രാദേശിക വക്താക്കള്‍ അറിയിക്കുന്നു. യുക്രെയ്നിന്‍റെ ഈ കടന്നാക്രമണം തടയാന്‍ റഷ്യ നന്നേ പാടുപെടുകയാണ് ഇപ്പോള്‍.

കുര്‍സ്ക് മേഖലയില്‍ നിന്ന് 76,000~ത്തിലധികം ആളുകളെ റഷ്യയ്ക്ക് ഈ ആറു ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കേണ്ടി വന്നു.ഈ മേഖലയിലെ മൂന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ "ഭീകരവിരുദ്ധ" ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ റഷ്യ.

കുര്‍സ്ക്, ബെല്‍ഗൊറോഡ്, ബ്രയാന്‍സ്ക് മേഖലകളിലെ അധികാരികള്‍ക്ക് ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിയന്ത്രിക്കാനും മറ്റ് നടപടികള്‍ക്കൊപ്പം ഫോണ്‍ ടാപ്പിംഗ് ഉപയോഗിക്കാനും അധികാരം നല്‍കുന്ന ഭരണകൂടം എന്നാണ് ഇതിനര്‍ഥം.ശനിയാഴ്ച രാത്രി നടന്ന യുദ്ധത്തില്‍ നിരവധി പരിക്കേറ്റ റഷ്യക്കാരുണ്ടെന്ന് കുര്‍സ്ക് ഗവര്‍ണര്‍ അലക്സി സ്മിര്‍നോവ് ഞായറാഴ്ച പുലര്‍ച്ചെ സമ്മതിച്ചു.

പ്രാദേശിക തലസ്ഥാനമായ കുര്‍സ്കിലെ ഒരു ബഹുനില കെട്ടിടത്തില്‍ വിക്ഷേപിക്കപ്പെട്ട യുക്രേനിയന്‍ മിസൈല്‍ മൂലം 13 റഷ്യക്കാര്‍ക്ക് പരുക്കേറ്റു. ഇതേസമയം യുക്രെയ്നില്‍, റോക്കറ്റ് ശകലം റെസിഡന്‍ഷ്യല്‍ ഹൗസുകള്‍ക്ക് മുകളില്‍ വീണതിനെത്തുടര്‍ന്ന് 35 വയസുള്ള ഒരാളും അദ്ദേഹത്തിന്‍റെ നാല് വയസ്സുള്ള മകനും കീവ് മേഖലയില്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അറിയിച്ചു. കൂടാതെ, 13 വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
- dated 13 Aug 2024


Comments:
Keywords: Europe - Otta Nottathil - zelensky_ukraine_invading_russia Europe - Otta Nottathil - zelensky_ukraine_invading_russia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
US_China_tariff_conflicts_agrees
അമേരിക്ക~ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം ; ജനീവയിലെ ചര്‍ച്ചയില്‍ തീരുവയില്‍ തീരുമാനമായി Recent or Hot News
തുടര്‍ന്നു വായിക്കുക
putin_offers_direct_talks_with_ukraine
യുക്രെയ്നുമായി ചര്‍ച്ചയാകാമെന്ന് പുടിന്‍; റഷ്യ വെടിനിര്‍ത്തണമെന്ന് സെലന്‍സ്കിയും യൂറോപ്പും Recent or Hot News
തുടര്‍ന്നു വായിക്കുക
pope_welcomes_India_pak_ceasefire
ഇന്ത്യ ~ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സഞ്ചാരം വോക്സ് വാഗന്‍ വാഹനത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
us_china_trade_war_ends
യുഎസ് ~ ചൈന വ്യാപാര യുദ്ധത്തിനു പരിഹാരം Recent or Hot News
തുടര്‍ന്നു വായിക്കുക
pope_cardinals_meet
കര്‍ദിനാള്‍മാരുമായി നിയുക്ത മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി
തുടര്‍ന്നു വായിക്കുക
കാല്‍നൂറ്റാണ്ടുകാലത്തെ മാദ്ധ്യമ പ്രവര്‍ത്തനത്തിടയില്‍ ഞങ്ങള്‍ക്കു ആദ്യമായി സംഭവിച്ച അമളിയോര്‍ത്ത് നാണം തോന്നുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us