ഒരു കിന്റര്‍ഗാര്‍ട്ടന്‍ ഗ്രൂപ്പിലെ കുട്ടികളെ കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴിയാത്രക്കാരന്‍ അതു തടയുകയും കുട്ടികളെ രക്ഷപെടുത്താനുള്ള തത്രപ്പാടിനിടയിലാണ് കത്തിക്കിരയായത്. മൊറോക്കന്‍ വംശജനായ രണ്ട് വയസ്സുള്ള ആണ്‍കുട്ടിയും 41 കാരനായ ജര്‍മ്മന്‍കാരനായ വഴിയാത്രക്കാരനുമാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11:45 നാണ് സംഭവം. പരിക്കേറ്റ നിരവധിയാളുകളില്‍ 72ഉം 59 ഉം വയസ്സുള്ള 2 ജര്‍മ്മന്‍കാരും, രണ്ട് വയസ്സുള്ള സിറിയന്‍ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ മൂന്ന് തവണ കുത്തേറ്റെങ്കിലും ഭാഗ്യത്തിന് ജീവന്‍ അപകടത്തിലായില്ല.
അഷാന്‍ഫന്‍ബുര്‍ഗ് ഡേ കെയര്‍ സെന്ററില്‍ നിന്നുള്ള അധ്യാപകര്‍ അഞ്ച് കുട്ടികളുമായി ഷാന്റാളില്‍ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. അക്രമി ഇവരെ പിന്തുടരുന്നതു കണ്ട സംഘം ഷന്റാളില്‍ നിന്നും മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ആക്രമണം നടത്തിയത്. പ്രധാനമായും ഇയാള്‍ കുട്ടികളെയായിരുന്നു ഉന്നം വച്ചിരുന്നതെന്നും മെയിന്‍ എക്കോ എന്ന പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
2022 നവംബറില്‍ ഇയാള്‍ ജര്‍മ്മനിയില്‍ പ്രവേശിച്ചു. പക്ഷേ അഭയം കിട്ടിയില്ല, ഡിസംബര്‍ 4 ന്, ഇയാള്‍ തന്നെ സ്വമേധയാ രാജ്യം വിടുന്നതായി പ്രഖ്യാപിച്ചു. അഭയാര്‍ത്ഥി കാര്യാലയം ബാംഫ് ഒടുവില്‍ ഡിസംബര്‍ 11~ന് അഭയ നടപടികള്‍ നിര്‍ത്തി, ഇയാളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഓരോ കേസിലും ഇയാളെ മാനസിക ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും പിന്നീട് ഫ്രീയായി വിട്ടയക്കുകയും ചെയ്തു. ഡിസംബര്‍ 9 ന് ഇയാളെ പരിചരിക്കാന്‍ ജില്ലാ കോടതി ഉത്തരവിടുകയും ഒരു പരിചാരകനെ നല്‍കുകയും ചെയ്തു.
അസൈലം ഹോമിലെ ഇയാളുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ മാനസിക രോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ മാത്രമാണ് കണ്ടെത്തിയത്. ബവേറിയയുടെ ആഭ്യന്തര മന്ത്രി ഹെര്‍മന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍. എന്തായാലും വീണ്ടും ജര്‍മനിയുടെ മുതല്‍ക്കൂട്ടായി മാറി.
അതേസമയം അഷാഫെന്‍ബുര്‍ഗിലെ കുറ്റകൃത്യം ഒരു അമ്മയെന്ന നിലയില്‍ എന്നെ വല്ലാതെ ഞെട്ടിച്ചതായും ദുഃഖിതര്‍ക്കൊപ്പം ചിന്തകള്‍ പങ്കുവെയ്ക്കുന്നതായും AfD ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി ആലീസ് വീഡല്‍ പറഞ്ഞു.ജര്‍മ്മനിയില്‍ ഇപ്പോള്‍ ഭയങ്കരമായ ഒരു സ്ഥിരതയായി മാറിയത് ഞെട്ടിപ്പിക്കുന്നതാണ്. അനിയന്ത്രിതമായ കുടിയേറ്റം കൊണ്ടുവരുന്ന ക്രൂരമായ കുറ്റകൃത്യം അതിര്‍ത്തികളിലെ നിരന്തരമായ നാടുകടത്തലിലൂടെയും തിരസ്കരണത്തിലൂടെയും മാത്രമേ തടയാന്‍ കഴിയൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments: