20 ന് രാവിലെ 11 മണിക്ക് ന്യൂറന്‍ബര്‍ഗില്‍ നടക്കുന്ന വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. സണ്ടേസ്കൂള്‍ സഹപാഠ്യ മത്സര വിജയികള്‍ക്കും ഒവിബിഎസില്‍ പങ്കെടുത്തവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനിക്കും.
നവംബര്‍ 2 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസിന്റെ പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
ഒക്ടോബര്‍ 2 മുതല്‍ ആരംഭിച്ച ആഗോള കത്തോലിക്കാ സഭയുടെ സിനഡില്‍ പങ്കെടുക്കുവാനായി മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് നീരിക്ഷകനായി റോമില്‍ എത്തിയതാണ് അഭി. തിരുമേനി. മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചതിന് ശേഷം ആദ്യമായാണ് അഭി. തിരുമേനി ജര്‍മ്മനി സന്ദര്‍ശിക്കുന്നത്. 20 ന് കത്തോലിക്കാ സഭയുടെ സിനഡില്‍ പങ്കെടുക്കുവാനായി തിരികെ ന്യൂറന്‍ബര്‍ഗില്‍ നിന്ന് റോമിലേക്ക് പോകും. ഈ മാസം 27 ന് സിനഡ് അവസാനിക്കും.

Comments: