ജൂലൈ 21 ന് (ഞായര്‍) രാവിലെ 9.45 മുതല്‍ വൈകിട്ട് 10 മണിവരെ കൊളോണിലെ സെന്റ് മൗറീഷ്യസ് ദേവാലയ ഹാളിലാണ് ( Pfarrsaal St.Mauritus Kirche,Alte Wipperfuerther str.53, 51065 Koeln ) മല്‍സരങ്ങള്‍ നടക്കുന്നത്.
കൊളോണ്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള സമാജം നടത്തുന്ന പതിനാലാമത് മല്‍സരത്തില്‍ ഇത്തവണ അന്താരാഷ്ട്ര തലത്തിലുള്‍പ്പടെ 12 ടീമാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് കാപ്പിയും ഉച്ചഭക്ഷണവും ഉള്‍പ്പെടെ പ്രവേശന ഫീസ് 9 യൂറോ (ടീം 27 യൂറോ) ആണ്.
മല്‍സരങ്ങള്‍ക്ക് ബിന്റോ പുന്നൂസ് (സ്പോര്‍ട്സ് സെക്രട്ടറി, 0049 1514 6776802) ജോസ് പുതുശേരി (പ്രസിഡന്റ്, 004917656434579 ), ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി, 00491732609098 ) എന്നിവര്‍ നേതൃത്വം നല്‍കും.
56 (ലേലം) ഇനത്തില്‍, കേരളസമാജം ചീട്ടുകളി നിയമാവലിയ്ക്കു വിധേയമായിരിയ്ക്കും മല്‍സരങ്ങള്‍ നടക്കുക. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകളെയാണ് വിജയികളായി പ്രഖ്യാപിയ്ക്കുക.
ചിട്ടുകളി മല്‍സരത്തിലെ വിജയികള്‍ക്ക് ഓഗസ്ററ് 31 ന് (ശനി) വെസ്ളിംങ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷവേളയില്‍ ട്രോഫികള്‍ നല്‍കി ആദരിയ്ക്കും.
ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍ 00491633053023), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്, 004915753422279), ജോസ് കുമ്പിളുവേലില്‍( കള്‍ച്ചറല്‍ സെക്രട്ടറി,00491774600227), ടോമി തടത്തില്‍ (ജോ.സെക്രട്ടറി, 00491737249991) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.

Comments: