ബര്‍ലിന്‍:ജര്‍മനിയില്‍ കുടിയേറിയ കാമറൂണ്‍ പൗരന്‍ ജര്‍മ്മന്‍ ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ സിഡിയു സ്ഥാനാര്‍ത്ഥി വെള്ളിയാഴ്ച പോസ്റററുകള്‍ പതിക്കുന്നതിനിടെ വംശീയമായി ആക്രമിക്കപ്പെട്ടു. കാമറൂണില്‍ ജനിച്ച ജര്‍മ്മന്‍ സിഡിയു സ്ഥാനാര്‍ത്ഥി, രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയപ്പോഴാണ് വംശീയമായി ആക്രമിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ ബ്രാന്‍ഡന്‍ബര്‍ഗിലെ കോട്ട്ബുസില്‍ വ്യാഴാഴ്ച കുടുംബത്തോടൊപ്പം പോസ്റററുകള്‍ പതിക്കുന്നതിനിടെ 29 കാരന്‍ കഴുത്തിനു കുത്തിപ്പിടിയ്ക്കുകയായിരുന്നു. നിയൊന്നും മനുഷ്യരല്ല എന്നാണ് അക്രമി ആക്രോശിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് ഇര ആശുപത്രിയില്‍ അഭയം തേടിയതായി പോലീസ് പറഞ്ഞു.കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ വിവേചനത്തെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്‍ പഠനത്തില്‍ ജര്‍മ്മനി ഏറ്റവും മോശം സ്ഥാനത്താണ്. സംഭവത്തെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ആക്രമണത്തെ അപലപിച്ചു.
ജര്‍മ്മന്‍ തീവ്ര വലതുപക്ഷം ബ്രാന്‍ഡന്‍ബുര്‍ഗിലും മറ്റ് മുന്‍ കമ്മ്യൂണിസ്ററ് കിഴക്കന്‍ ജര്‍മ്മന്‍ പ്രദേശങ്ങളായ സാക്സണി, തുരിംഗിയ എന്നിവിടങ്ങളിലും കാര്യമായ ഇടപെടലുകളിലൂടെ വളരുകയാണ്.
അടുത്ത കാലത്തായി, ജര്‍മ്മനിയില്‍ രാഷ്ട്രീയ പ്രേരിത ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ വംശീയത വര്‍ദ്ധിക്കുന്ന കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്ന് വിദഗ്ധ തൊഴിലാളിയെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
2023~ല്‍, ഇത്തരത്തിലുള്ള 60,028 കുറ്റകൃത്യങ്ങള്‍ അധികൃതര്‍ രേഖപ്പെടുത്തി, 2022~നേക്കാള്‍ 1,100 എണ്ണം കൂടുതലാണ്.

Comments: