സിഡിയുവിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സിഎസ്യു ഉള്‍പ്പെടെ ~ മെര്‍സിന്റെ യാഥാസ്ഥിതിക സംഘം ~ ഒരു പുതിയ സര്‍ക്കാരിനെ നയിക്കാന്‍ പ്രാപ്തിയുള്ളതാണന്നും യോഗത്തില്‍ വിലയിരുത്തി.15 ഇന പദ്ധതിക്ക് പ്രതിനിധികള്‍ ഏകകണ്ഠമായി വോട്ട് ചെയ്തതായി പാര്‍ട്ടി സമ്മേളന നേതൃത്വം അറിയിച്ചു.
ക്രമരഹിതമായ കുടിയേറ്റം പരിമിതപ്പെടുത്തുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട്, എഎഫ്ഡിയുമായി പ്രവര്‍ത്തിക്കില്ലന്നും"സഹകരണമില്ല, സഹിഷ്ണുതയില്ല, ന്യൂനപക്ഷ സര്‍ക്കാരില്ല, ഒന്നുമില്ല" എന്ന് മെര്‍സ് വാഗ്ദാനം ചെയ്തു. സിഡിയുവിന്റെ കേന്ദ്ര കമ്മറ്റിയില്‍ (പ്രസിഡീയം) ഏകദേശം 1,000 പ്രതിനിധികളാണുള്ളത്. മെര്‍സിന്റെ പ്രസംഗത്തെ കരഘോഷത്തോടെ അംഗങ്ങള്‍ സ്വീകരിച്ചത്.

Comments: