Today: 15 Jul 2024 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കൃതജ്ഞതാബലി ജൂലൈ 9 ന് കൊളോണ്‍ ഡോം കത്തീഡ്രലില്‍
Photo #1 - Germany - Otta Nottathil - danke_messe_st_chavara_st_evuphrasia
കൊളോണ്‍ : സിഎംഐ സഭയുടെ സ്ഥാപകന്‍ ഫാ. ചാവറ കുറിയാക്കോസ് ഏലിയാസച്ചനെയും സി.ഏവുപ്രാസി അമ്മയെയും വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയതിന്റെ പത്താം വാര്‍ഷികത്തിന്റെ കൃതജ്ഞതാബലി കൊളോണ്‍ ഡോം കത്തീഡ്രലില്‍ നടക്കും. ജൂലൈ 9 ന് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് കൊന്തനമസ്ക്കാരത്തോടുകൂടി ആരംഭിയ്ക്കും. തുടര്‍ന്ന് 6.30 ന് കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജര്‍മനിയില്‍ സേവനം അനുഷ്ടിക്കുന്ന 150 ലധികം സിഎംഐ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ ദിവ്യബലി ഉണ്ടായിരിയ്ക്കും.

കര്‍മ്മങ്ങളിലേയ്ക്ക് ജര്‍മനിയിലെ സിഎംഐ സഭയുടെ ഡെലിഗേഷന്‍ സുപ്പീരിയര്‍ ഫാ. ജോര്‍ജ് വടക്കിനേഴത്ത് ഏവരേയും സ്നഹപൂര്‍വം ക്ഷണിയ്ക്കുന്നതായി അറിയിച്ചു.
2014 നവം 23 നാണ് ചാവറയച്ചനെയും ഏവുപ്രാസിയമ്മയെയും ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനില്‍ വെച്ച് വിശുദ്ധരായി പ്രഖ്യാപിച്ചത്.

ജര്‍മനിയില്‍ നിന്നും ഇഗ്നേഷ്യസച്ചന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം വത്തിക്കാനിലെത്തി വിശുദ്ധപ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, സിഎംഐ (10 ഫെബ്രുവരി 1805 ~ 3 ജനുവരി 1871) സീറോ~മലബാര്‍ കത്തോലിക്കാ പുരോഹിതനും മതവിശ്വാസിയും തത്ത്വചിന്തകനും സാമൂഹിക പരിഷ്കര്‍ത്താവുമാണ്. ഇന്ത്യക്കാരനായ ആദ്യത്തെ വിശുദ്ധനാണ് ചാവറയച്ചന്‍. പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ മലബാര്‍ സഭയിലെ അംഗമായിരുന്നു.

സീറോ മലബാര്‍ സഭയിലെ കര്‍മ്മലീറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ), സ്ത്രീകള്‍ക്കായുള്ള സമാനമായ കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി) എന്നിവയുടെ സഹസ്ഥാപകനും ആദ്യ മുന്‍ ജനറലുമായിരുന്നു.
ജനുവരി 3 നാണ് ചാവറയച്ചന്റെ പെരുന്നാള്‍.

സീറോ മലബാര്‍ സഭയിലെ ഒരു ഇന്ത്യന്‍ കര്‍മ്മലീത്താ സന്യാസിനിയായിരുന്നു എവുഫ്രേസ്യാമ്മ എലുവത്തിങ്കല്‍ (ജനനം റോസ എലുവത്തിങ്കല്‍; 17 ഒക്ടോബര്‍ 1877 ~ 29 ഓഗസ്ററ് 1952). എവുഫ്രേസ്യാമ്മക്ക് ഒരു കുടുംബത്തെക്കുറിച്ചുള്ള ഒരു ദര്‍ശനം ഉണ്ടായി. ആ സമയത്ത് അവര്‍ക്ക് വളരെക്കാലമായി ഉണ്ടായിരുന്ന അസുഖം ഭേദമായി. വിശുദ്ധ യോഹന്നാന്‍ സ്നാപകന്റെ ശിരഛേദം ഓഗസ്ററ് 29 ന് ആഘോഷിക്കുന്നതിനാല്‍, വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാള്‍ ഓഗസ്ററ് 30 നാണ് നടത്തുന്നത്.
- dated 06 Jul 2024


Comments:
Keywords: Germany - Otta Nottathil - danke_messe_st_chavara_st_evuphrasia Germany - Otta Nottathil - danke_messe_st_chavara_st_evuphrasia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
cards_play_ksk_July_21_2024
കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം ജൂലൈ 21 ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_ausbildung_norka_tripple_win_germany
ജര്‍മനിയില്‍ നഴ്സിംഗ് പഠനം നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം ആദ്യബാച്ചിന് കോണ്‍ട്രാക്ട് കൈമാറി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനി കുടിയേറ്റക്കാരുടെ മികച്ച രാജ്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
ജി എം എഫ് പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തുടക്കമായി Recent or Hot News
തുടര്‍ന്നു വായിക്കുക
land_tax_pravasees_revenue_minister_rajan
വിദേശത്തു നിന്നും ഭൂനികുതി അടയ്ക്കാന്‍ ജര്‍മനിയെക്കൂടി ഉള്‍പ്പെടുത്തണം Recent or Hot News
തുടര്‍ന്നു വായിക്കുക
dukrana_fest_syro_malabar_parish_heidelberg_2024
ഹൈഡല്‍ബര്‍ഗില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
യൂറോപ്പിലെ കുടിവെള്ളത്തില്‍ രാസവസ്തുവിന്റെ അളവ് കൂടുതലെന്ന് റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us